നിറയട്ടെ ശാന്തത
I
മറന്നു പോയോരോ
ഓര്‍മ്മകളാലെന്നെ
വീണ്ടും അലട്ടാതെയിരിക്കു
എന്നരികില്‍ വരാതെ
അകലുക വേഗം
മടിയില്‍ വീണുടഞ്ഞ
കണ്ണുനീര്‍ നനവ് .
ഉടഞ്ഞ നക്ഷത്രങ്ങളായി
എന്നില്‍ സ്വപ്നങ്ങളെ
ഉണര്‍ത്താതെയിരിക്കുക.
പുതു വഴിത്താരയെന്നു കാട്ടി
എന്നില്‍ നിന്നുമെല്ലാം
വീണ്ടും കൈയ്യാളാതെയിരിക്കു
ശാന്തിയും സമാധാനത്തോടെ
കഴിഞ്ഞോട്ടെ ഞാന്‍
ഏറെ നിശബ്ദ മൗനവുമായി
പൊരുത്തപ്പെട്ടു കഴിഞ്ഞു .
എന്നെ വീണ്ടും അലട്ടാതെയിരിക്കു
മറന്നു പോയൊരാ ഓര്‍മ്മ്കളിനിയും
ജീവിപ്പിക്കാതെയിരിക്കുക .
II
എണ്ണിയാലോടുങ്ങാത്ത
ദുഃഖങ്ങളെ കണ്ണുനീരാല്‍.
ഒഴുക്കികളയാന്‍ ഏറെ
ശ്രമിച്ചു മുന്നേറുമ്പോള്‍.
എവിടെനിന്നു സാന്ത്വന
മൃദു കരങ്ങള്‍ വന്നു തുടച്ചുനീക്കുന്നു
സ്വപ്നങ്ങളെ കാണാന്‍
പഠിപ്പിച്ചു കവര്‍ന്നു പോയൊരാ
സന്തോഷങ്ങളെ തിരികെ തന്നു.
ഉടഞ്ഞു കൊഴിഞ്ഞ മുത്തു മണികളെ
ഒരു സ്നേഹ ചരടില്‍ കോര്‍ത്തു.
വീണ്ടും, ജപമാലയായ് എന്നില്‍ നിറച്ചു
ധ്യാനാത്മകതയുടെ ശാന്തത .
Comments
കടലേ...അപാരതേ.. സാക്ഷ്യം..!!
നല്ല കവിത
ശുഭാശംസകൾ.....