കുറും കവിതകള്‍ 230

കുറും  കവിതകള്‍ 230

തുണയില്ലാതെ
അലയുവാന്‍ ഇല്ല
വിടില്ല നിന്നെ ഞാന്‍

വൈകാരിക ത്രികോണങ്ങളില്‍
ഇഴയുന്ന രേതസ്സുക്കള്‍
വിടരാത്ത  ജീവിതസ്വപ്നങ്ങള്‍

വൈകാരിക ത്രികോണങ്ങളില്‍
ഇഴയുന്ന വിത്തുക്കള്‍
വിടരാത്ത  ജീവിതസ്വപ്നങ്ങള്‍

ജാതിക്കോമരങ്ങള്‍ ,
പതിയിരുന്നാക്രമിക്കുന്നു
പ്രണയങ്ങളെ കഴുവിലേറ്റുന്നു

പ്രണയാശ്രുവില്‍
നിറമായി പടര്‍ന്നു
വിതുമ്പിയകറ്റുന്നു നിന്നെ

പുസ്തകങ്ങളാല്‍ വരിഞ്ഞു മുറുക്കി
ദുസ്സഖമാം വേദനയാല്‍
ബാല ശാപങ്ങള്‍

അനാഥത്വം പേറുന്ന
ചങ്ങലക്കിട്ട വെറുക്കപ്പെട്ട്‌
സ്വാതന്ത്ര്യം തേടുന്നു ബാല്യം

ഓര്‍മ്മ ചൂടില്‍
അഴലകന്നു തിളങ്ങി
അവളുടെ ചിരി പൂക്കള്‍

കിനാചിരികളില്‍
മുങ്ങി നിവര്‍ന്നു
പ്രഭാത വദനം

കൊച്ചു ഇരുളുകളില്‍
വളര്‍ന്നൊരു മുല്ലക്കു
കതിര്‍മണ്ഡപത്തില്‍ അര്‍ച്ചന

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “