എന്റെ മാത്രം
എന്റെ മാത്രം
എവിടെയാണ് നഷ്ടമായത്
തിരയുക തന്നെ അതിനായ്
എന്താണ് എന്ന് എല്ലാവരും
മഞ്ഞു പെയ്യുമാ മലനിരകളിലോ
തിരനുര പതയും തീരത്തെ ചുംബിച്ചകലും
തിരമാലകളുടെ അലര്‍ച്ചയിലോ
കൊത്തി പറക്കാന്‍ ഒളികണ്ണിടും
കാക്കയുടെ കണ്ണുകളിലോ
ആകാശ നീലിമിയിലോ
മേഘപാളി കളിലുടെ ഒളിച്ചുകളിക്കും
തേജോഗോളത്തിന്റെ പ്രഭയിലോ
കറുത്തിരുളും കാര്‍മേഘങ്ങളെ
മാലചാര്‍ത്താന്‍ പറന്നു ഉയരും
വെള്ള കൊറ്റികളിലോ
എഴുനിറങ്ങളാല്‍ വളഞ്ഞുനില്‍ക്കും
മഴവില്ലിന്‍ ചുവട്ടില്‍ ആനന്ദ നൃത്തം ചവിട്ടും
മയിലുകളുടെ പീലികളിലോ
മാനത്തുനിന്നും മുഴിയഴിച്ചിടും മേഘപ്പെണ്ണിന്‍
കുളിരില്‍ മയങ്ങുമ്പോള്‍ കാര്‍ണ്ണവരുടെ
ശകാരമാം ഇടിമുഴക്കത്തിന്‍ ഞെട്ടിലുകളിലോ
ആ അലസത്തില്‍ വാചാല മൗനം തുളുമ്പി
നിറയും നിന്‍ മിഴിയാമ്പല്‍ പൂവിലോ
നിന്‍ അധര മധുരങ്ങളിലോ
മിടിക്കുന്ന ഹൃദയഭിത്തികളുടെ മൃതുദലതയില്‍
വണ്ടണയും ചെണ്ടുകളിലോ
താഴ്വാര നനവുകളില്‍ ചുവന്നു തുടുത്തു
വിരിയും താമരയിതളുകളിലോ
പച്ചിപ്പ് നഷ്ടമായ കോണ്‍ക്രീറ്റ് കാടുകളില്‍
തിക്കി തിരക്കി നടക്കുന്നവരുടെ തിരക്കിലോ
ജീവിതത്തിന്റെ സുഖ ദുഃഖ സ്വപ്ന സുഷുപ്തിയിൽ
നിതാന്ത നിശബ്ദതയിലെ തണുപ്പിലോ
എവിടെയാണ് എനിക്കത് നഷ്ടമായത്
ഒന്ന് കണ്ടു പിടിച്ചു തരുമോ
അതെ എന്‍റെ മനസ്സ്
അതെ എന്റെ മാത്രം .......
Comments
ശുഭാശംസകൾ.....