കുറും കവിതകള്‍ 254

കുറും കവിതകള്‍ 254

തീവട്ടി തെളിച്ചു
വഴിയേറെ കടക്കുന്നു.
തീവ്രമാം ജീവിതം

''ചീകി അഴകായി
പലനാള്‍ പോറ്റിയവ .''
എരിഞ്ഞമരുന്നു നിമിഷങ്ങളില്‍ .

എരിഞ്ഞമരുന്നു
നിമിഷങ്ങളില്‍ .
എത്ര നിസാരമീ അന്ത്യം

മനസ്സിന്‍ നൊമ്പരം
നിറം തേച്ചാടുന്നു.
ജീവിത വേഷങ്ങള്‍ ..

മഞ്ഞുരുകി മനമുരുകി
പകലോന്‍ വരവായി
കിളികുലജാലങ്ങളോതി സുപ്രഭാതം...

ഓര്‍മ്മകള്‍ക്കു
തിരിയിട്ടു നീട്ടി.
ഒട്ടുവിളക്കിന്നു കെട്ടുപോയി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “