Wednesday, June 18, 2014

കുറും കവിതകള്‍ -244

കുറും കവിതകള്‍ -244

തോളത്തിരുന്നു
പൂരം കണ്ടോരുകാലം .
ഇനിയെന്നവോ വരിക ?

ഉദിച്ചുയരുന്നര്‍ക്കാംശു
മനസ്സിലുദിച്ചു ശാന്തി.
തിരുവള്ളുവരിന്‍ തിരുകുറല്‍.

ഇഷ്ടമീച്ചക്കുമില്ലേ
വികൃതിയല്ല പ്രകൃതി
പ്രണയപരാഗണം

ഒളിക്കാന്‍ ഉണ്ടല്ലോ
മാളമൊന്നു എലിക്കും
വീണേടം വിഷ്ണുലോകം

കൈയൊന്നു കൊട്ടിയാല്‍
പറന്നകലും .
ഒരായിരം കിളികള്‍

തെമ്മലതേടി വരുന്ന
കാറ്റിനോടൊപ്പം ഉരുണ്ടു
വരുന്നുണ്ടൊരു ആനവണ്ടി

വര്‍ക്കലതീരത്തു
ഉറങ്ങുന്നോരാത്മാവ്
മുത്തശ്ശി കലശത്തില്‍

ആകാശനീലിമ ചുവട്ടില്‍
കൈയ്യാട്ടി വിളിക്കുന്നു
ഓലപീലി ചുടുമെന്‍ നാട്

ബുദ്ധം ശരണം
തേടുന്നവരിന്നു
ടാബ്ലെറ്റില്‍

നിഴലുകള്‍
വശ്യതയറ്റി
രാത്രി വന്നു

No comments: