കുറും കവിതകള്‍ 249

കുറും കവിതകള്‍ 249



നിന്നിലുമെന്നിലും
ഉറങ്ങുന്നുണ്ട്
പ്രകൃതിയുടെ നിതാന്തമൗനം

നേര്‍രേഖയാല്‍
ഒരേഒരു വഴി.
അനന്തമീ  യാത്ര....

വെളുത്തപ്പോള്‍ തുടങ്ങിയതാ
അന്തി മയങ്ങാറായി .
ലോകം തല കീഴായാല്‍ എന്താ  ?!!

വാളും ചിലമ്പും കൈമാറുന്നു
തലമുറകളുടെ ആശിര്‍വാദവും
ദേവി ഒന്നുമേ അറിഞ്ഞതെയില്ല

വിശപ്പ്‌ ഭക്തിക്കു
വഴിമാറുമ്പോള്‍
ദൈവങ്ങള്‍ക്കും ഭയം

സൂക്ഷിച്ചു വഴുക്കല്ലേ
സന്ധ്യാദീപം  കൊളുത്താറായി.
വയറിനായി ദൈവത്തിന്‍ സേവ .

പച്ച നെല്‍പ്പാടങ്ങളും
പൈങ്കിളി പെണ്ണും
ലഹരി പകരും  എന്റെ നാട്

അതിര്‍ത്തിയുടെ
രണ്ടു വശങ്ങളില്‍ നിന്നു
കോഴി കൂകി

തസ്രാക്ക്‌ ഗ്രാമത്തിലേക്ക്‌
രവിയുടെ കാല്പാടുകള്‍ തേടി
മഴയുടെ മണം പിടിച്ചു നിര്‍ത്തി

കാല്‍പ്പെരുമാറ്റങ്ങള്‍
തലയുത്തി മരണം മുന്നില്‍
പുലരി ഉണര്‍ത്തി കൊക്കരക്കൊ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “