കുറും കവിതകള്‍ 262

കുറും കവിതകള്‍ 262


മാലേയകാറ്റില്‍
പച്ച വിരിച്ച പാടത്ത്
ഒന്നലിഞ്ഞു ചേരാന്‍ മോഹം.

മാമാങ്കത്തിന്‍
ഉത്സാഹതിമിര്‍പ്പില്‍
മതവും ജാതിയും മറക്കുന്നു .

കെട്ടിയൊരുങ്ങി
കുതിരകള്‍ മച്ചാട്ടെക്ക്
പൂരപറമ്പില്‍ വച്ചിനി കാണാം .

കുളം പച്ചയുടുത്തു ഒരുങ്ങി
തേവര്‍ക്കു ആറാടാന്‍
കണ്‍കാഴ്ചാനുഭൂതി ..

ആറാട്ടും കഴിഞ്ഞു
ആരവവും ഒഴിഞ്ഞു
ഇനി ആശ്വാസം...

ഉത്രാളിക്കാവിലെ പൂരമായാലും
വീക്ക് ചെണ്ടക്ക്
എന്നും അടിതന്നെ.

ആറാട്ട്‌ കഴിഞ്ഞു
വീണ്ടും ഉല്‍സങ്ങള്‍ക്കു
കൊടിയേറിക്കൊണ്ടേയിരുന്നു.

ആറാട്ടുകള്‍
ഏറെ കഴിഞ്ഞാലും
ചങ്ങലകള്‍ മുറുകുതന്നെ !!

കോടാലിയെപഴിച്ചിട്ട് കാര്യമില്ല
അതിനു കൈയിട്ടവന്‍ അല്ലെ
മുട്ടക്കുന്നാക്കിയതു  !!

മണ്ണിന്‍ മണം
പ്രകൃതി ശാന്തം
മനം ധ്യാനാത്മകം .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “