കുറും കവിതകള്‍ 261
കുറും കവിതകള്‍ 261
സഹസ്രദളകമലത്തിലമരും
സരസ്വതി തുണക്കുകയെന്‍
സര്‍വ്വ അജ്ഞതയകറ്റി പൊറുക്കുക.
കുഴലുതീ മായകണ്ണന്‍
മനമാം പാലാഴിയില്‍.
തിരയിളക്കം .
കൈകുമ്പിളില്‍
പകര്‍ന്നു ജല തീര്‍ത്ഥം .
ആത്മദാഹമടങ്ങി .
കാട്ടിലും മേട്ടിലും
മനം നൊന്തു വിളിച്ചാല്‍
വന്നെത്തുമെന്‍യമ്മ മഹാമായ.
കുങ്കുമരാഗ ശോണിതയാം
അമ്മതന്‍ കണ്ണില്‍
എല്ലാവരുമൊന്ന് .
ആല്‍തറ തണലില്‍
ആത്മശാന്തിക്കായി
തിരിവച്ചു മടങ്ങുമമ്മ മനം.
സമസ്താപരാധങ്ങളും
പൊറുക്കുകയിനിയില്ല
ഏറെ ജീവിതമീ വഴിവക്കിലായി... .
നാഗങ്ങളെ ആവാഹിച്ചു
തറയില്‍ കുടിയിരുത്തി പൂര്‍വികര്‍
പ്രകൃതിയുടെ പരിണാമറിഞ്ഞ്.
നിലാവില്‍ പൊന്നരിവാൾ തിളങ്ങി
മണ്ണിന്‍ മണമറിയാതെ
തുരുമ്പിച്ചു പോയിന്നു .
പോലീസിനു കൈമടക്കും
കഴിഞ്ഞു തികയുമോ കതകിന് ,
ചിന്തയിലായി പാത്തുമ്മ
സഹസ്രദളകമലത്തിലമരും
സരസ്വതി തുണക്കുകയെന്‍
സര്‍വ്വ അജ്ഞതയകറ്റി പൊറുക്കുക.
കുഴലുതീ മായകണ്ണന്‍
മനമാം പാലാഴിയില്‍.
തിരയിളക്കം .
കൈകുമ്പിളില്‍
പകര്‍ന്നു ജല തീര്‍ത്ഥം .
ആത്മദാഹമടങ്ങി .
കാട്ടിലും മേട്ടിലും
മനം നൊന്തു വിളിച്ചാല്‍
വന്നെത്തുമെന്‍യമ്മ മഹാമായ.
കുങ്കുമരാഗ ശോണിതയാം
അമ്മതന്‍ കണ്ണില്‍
എല്ലാവരുമൊന്ന് .
ആല്‍തറ തണലില്‍
ആത്മശാന്തിക്കായി
തിരിവച്ചു മടങ്ങുമമ്മ മനം.
സമസ്താപരാധങ്ങളും
പൊറുക്കുകയിനിയില്ല
ഏറെ ജീവിതമീ വഴിവക്കിലായി... .
നാഗങ്ങളെ ആവാഹിച്ചു
തറയില്‍ കുടിയിരുത്തി പൂര്‍വികര്‍
പ്രകൃതിയുടെ പരിണാമറിഞ്ഞ്.
നിലാവില്‍ പൊന്നരിവാൾ തിളങ്ങി
മണ്ണിന്‍ മണമറിയാതെ
തുരുമ്പിച്ചു പോയിന്നു .
പോലീസിനു കൈമടക്കും
കഴിഞ്ഞു തികയുമോ കതകിന് ,
ചിന്തയിലായി പാത്തുമ്മ
Comments