കുറും കവിതകള്‍ 252

കുറും കവിതകള്‍ 252


മലമുകളിലെ
കയറ്റങ്ങളില്‍
മനസ്സറിഞ്ഞു ശലഭ ശോഭ

കൈപിടിച്ചു എത്രയോ
നടന്നവസാനമൊരു.
കൈയ്യില്‍ ചേര്‍ത്തുവച്ചു ജീവനം

എത്രകയറിയിറങ്ങിയാല്‍
ഒടുങ്ങും  അവസാനമില്ലാത്തയീ.
ജീവിതയാത്ര...

തമ്മിൽ കൊത്തിയാലും
കൂവാതെ പറ്റില്ലല്ലോ....
കറിയായി മാറുവാൻ ഉള്ള ജന്മം ?!

ധാതിൻ ധിന്താ......
ധാരാളം വെള്ളകുടിച്ചു .
ആദിതാളം  പഠിക്കാൻ

മഴക്കാടുകളിന്നു
മൊട്ടകുന്നിനു വഴി മാറ്റപ്പെടുന്നു
കോടാലിയെ പറഞ്ഞിട്ടു കാര്യമില്ല

അമ്മയുടെ രാമ-
നാമത്തോടപ്പം.
മഴയും കൂടെ ചൊല്ലി ..

ഒരു സോഡയും
പഴവും ചാര്‍മിനാറും.
പറ്റുബുക്കില്‍ എഴുതിക്കോ....

കുമിളകളില്‍ വര്‍ണ്ണം
ഒരു ചെറു പൂരം .
കണ്ണിനു ആനന്ദം 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “