കാത്തു സംരക്ഷിക്കാം ......
നിറക്കുട്ടിലായെന്റെ വയല്‍ പൂകളിലെന്നും
കാവും തൊടിയും കുളങ്ങളും ഒക്കെ കണ്ടു
വിരുന്നുവെരാനില്ല ഒരു ദേശാടനപ്പക്ഷികള്‍
വിരിഞ്ഞു പൂക്കാറില്ല നെല്‍ കതിരിന്നു
പതിരിന്റെ വിളയിടങ്ങളായി മാറിയല്ലോ
വേണ്ടായാര്‍ക്കും ഒട്ടുമേ കൃഷിവലലനെന്ന
തോതില്ല പേരു ദോഷം പോല്‍
വേണ്ടതൊക്കെ ചെളിപുരളാ ശീതികരിച്ച
മുറികളിലെ സിംഹസനങ്ങളൊക്കെ
നാളെ ഭുജിപ്പാന്‍ ഇല്ലാത്ത നാളക്ക്
ഇവരൊക്കെ ചെളിയിലിറങ്ങുമോ ആവോ
കാത്തിരിക്കാമിനി ഇവക മാറ്റത്തിനായി
ഇന്ന് വേണ്ടത് വിളയിക്കുക ഒപ്പം
പരിരക്ഷിക്കാം ഈ ഉര്‍വ്വരതയെ
എടുക്കാം നമുക്ക് ഒരു പ്രതിജ്ഞയെടുക്കാം
''പ്രകൃതിയെ സംരക്ഷിക്കുക ഒപ്പം
നമ്മെയും വരും തലമുറയെയും ''
മടങ്ങാം ഇനിയും ആ സൂര്യന് വിളക്ക്
വച്ച് സംരക്ഷിച്ച നന്മയാര്‍ന്ന
സംസ്കാരസമ്പന്നതയിലേക്ക്
Comments