കുറും കവിതകൾ 235

കുറും കവിതകൾ 235

പ്രാണനു വിലയേറെ
കുതിച്ചു ചാടുന്നു
അടി തെറ്റിയാല്‍ ആരും വീഴും

തട്ടി പൊത്തി കാക്കുന്നു
അവസാനം കൊത്തിയറ്റുന്നു
മൃഗത്തെകാള്‍ മനുഷ്യന്‍ കഷ്ടം  

ഒരു പൂവന്‍ രണ്ടു പേട
എത്രകോഴിയുണ്ട്
കൊച്ചുമകന്‍ ഐ- പാടു തേടുന്നു


വാഴയിലയില്‍ പൂജിച്ച താലി
ഋതുമതിയവള്‍ക്ക്
സുമുഹുര്‍ത്തം

മധുരതന്‍ മധുരമേ
മായാപ്രപഞ്ചമേ
മായാതെ മനമിതില്‍

മൂന്നു വരിയില്‍
കട്ട്‌ പേസ്റ്റ് എന്റര്‍ ആവില്ല
ധ്യനാത്മകതയാണ് ഹൈക്കു


തിളയ്ക്കുന്ന അന്നവും സൂര്യനും
അമ്മവിശപ്പിന്റെ കേഴല്‍
തെരുവോരം ജീവിത പുസ്തകം

മഷി എഴുതാത്തോര
കരിമിഴി പൂക്കളില്‍
പ്രണയം വിരുന്നുവന്നു

തളിരധരങ്ങളിലെ മൗനം
നിഴല്‍ മാഞ്ഞു പോയി
വസന്തത്തിന്‍ വരവറിയിച്ചു




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “