ഉണര്‍വ്

ഉണര്‍വ്



ഉച്ചയുറക്കത്തിന്‍
നിന്നുമുണര്‍ന്നു മനം
പ്രണയാഗ്നിയില്‍ മുങ്ങി
പ്രചണ്ഡമാം നൈരാശ്യത്തില്‍
നിന്നും കരകയറാന്‍ വെമ്പുമ്പോള്‍
ചിദംബരസ്മൃതിയില്‍ നിറഞ്ഞാടി
ഡമരുരകത്തിന്‍ താളത്തില്‍
പ്രപഞ്ച നടന നൂപുരം ധ്വനിയാല്‍
പ്രണവാകാരം മുഴങ്ങിയെങ്ങും
മനനാതിതമായി നിന്നല്‍പ്പം
മൗനത്തിന്‍ മറയില്‍ നിന്നും
മൊഴിയുടെ നന്ഗ്നത കളഞ്ഞു
ഉയിര്‍ കൊണ്ട് നീറ്റലില്‍
തേടുന്നു എവിടെയോ
ഞാന്‍ എന്ന സംജ്ഞയെ
വഴിമുട്ടി നില്‍ക്കുമാ ബിന്ദുവില്‍
അറിയാതെ എത്തി നിന്നു
ആത്മ പരമാത്മ ബന്ധങ്ങള്‍
തുരിയത്തിലുടെ  സഹസ്രാരത്തിങ്കല്‍ ...

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “