കുറും കവിതകള്‍ 225

കുറും കവിതകള്‍ 225

പാല്പായസം നിറച്ചു
തിളങ്ങുന്നു വെള്ളിക്കിണ്ണം
വിശപ്പിൻ കൊതി എത്താമാനത്തു

നാദത്തിൻ പിന്നാലെ
പ്രാകാശ ധാര തേടികണ്ടു
അവസാനം എന്നുള്ളിലായി

നിലാകുളിർ തെന്നൽ
ജാലകത്തിലുടെ
നിന്‍ ഓര്‍മ്മ എന്നിലുണര്‍ത്തുന്നു

നിന്‍ മിഴികളിലെ
നീലോല്‍പല കുളിര്‍
എന്നില്‍ പ്രണയമുണര്‍ത്തി

അമ്പിളിയരിവാളിനാല്‍
നീ അരിഞ്ഞു എടുത്തല്ലോ
എന്‍ പ്രണയം ഞാനറിയാതെ

നീ കാളിദാസ കഥയില്‍ നിന്നും
മനം മയക്കി തുള്ളി വരും പുള്ളിമാനേ
എന്നെയും പ്രണയത്തിലാഴ്ത്തിയോ

ചന്ദ്രനും താരകങ്ങളുമില്ലെങ്കിലും
ഞാനെപ്പോഴുംനിന്റെതായിയീ
പ്രണയാകാശത്തു ഉണ്ടാവും

എന്നാലായത് ഞാന്‍
കൃഷിയിലേക്ക് മടങ്ങാം
വാളയാര്‍ ചുരമടക്കാം

അസ്തമയ സൂര്യനെ
കാണാന്‍ ഏറെ
എന്നാല്‍ ഉദയത്തെയോ

മല ചുറ്റി വരും കാറ്റിനു
പച്ചകൊളുന്തിന്‍ മണം
ആവി പറക്കും ചായ

ആനക്ക് പനംപട്ട
പാപ്പാന് പട്ട
ഉത്സവം പട്ടാഭിഷേകം

ഒഴിഞ്ഞു കിടപ്പുണ്ട്
പ്രതാപത്തിന്‍
സ്നേഹ സിംഹാസനം

അമ്മപറയുംപോലെ
അച്ഛനോളം ആകണം
ബാല്യത്തിന്‍ ചിന്തകള്‍

ഉമ്മറത്ത്
രണ്ട് കസേര
മകന്‍ മുതിര്‍ന്നു

നാദ ബ്രാഹ്മത്തേ തേടി
സാക്ഷാല്‍കാരം മടയും
മനസ്സിന്റെ ആനന്ദം, ശിവോഹം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “