കുറും കവിതകള്‍ 223

കുറും കവിതകള്‍ 223

ഉപ്പും മുളകുമില്ലെങ്കിലും
സന്തോഷത്തോടെ അയാള്‍
അവളോരുക്കും സാഹിത്യ സദ്യ ഉണ്ണുന്നു

നാദത്തിന്‍ പോരുളറിഞ്ഞ
മോഹത്തിന്‍ ചിറകിലേറി
സ്വപ്ന സായുജ്യം മോക്ഷം

ബന്ധങ്ങളുടെ
ബാന്ധവമൂരി എറിഞ്ഞു
ദിശയറിയാതെ ജീവിത തോണി

നോവിന്‍ വേരറുത്തു
ഒപ്പം കുടും സന്തോഷം
സൌഹൃതമെന്നു അറിഞ്ഞു

നാമറിയുന്നു നിഴല്‍
നമ്മോടോപ്പമെങ്കിലും
മറക്കുന്നു  മരണത്തെ

മായിക മോഹമതു
അറിയാതെ പറയിക്കും
കലമ്പലുകള്‍ പ്രണയം

ബന്ധുവിതാരുമില്ല
പ്രണയ മാല്യം
തീര്‍ക്കുന്നു മഴവില്‍ മാനത്തിനു

കാത്തിരുന്നു കാലൊച്ചകള്‍
കാതരയാമവള്‍
നീലചിറകുവിരിച്ചു മാനത്തേക്ക്

വേടന്റെ മനമറിയാതെ
മാന്‍പെട ജലത്തില്‍
മുഖം നോക്കി സുന്ദരം

മുട്ടാന്‍ പറ്റാത്തവണ്ണം
തുറന്നിട്ടിരിക്കുന്നു പ്രണയം
നമ്മള്‍ തന്‍ ഹൃദയവാതായനത്തെ

ഇന്നലെകളുടെ
നിറം പകരുന്ന ഓര്‍മ്മയി
ഇന്നു ബിന്ദുയീ  സിന്ദൂരം

ഇഴയുന്ന മോഹങ്ങള്‍
ഉള്ളിലൊതുക്കി
കാത്തു നിന്നും നിലാവ് പടിക്കല്‍

പുഴമോഹിച്ചു കാതോര്‍ത്ത്
കൊലിസ്സിട്ടു കുലുങ്ങിയ
മഴയുടെ വരവു

കാലം തീര്‍ക്കും
മായിക മോഹങ്ങള്‍ അറിയുന്നു
ചുളിവുകള്‍ മുഖത്തിലുടെ

അവനല്ലാപ്രണയമറിയിച്ചത്
മദമഞ്ചുകാട്ടും കഞ്ചാവിന്‍
ലഹരിയല്ലേ മറന്നേക്കുക

വിഷമിക്കാതെ വന്നുകോള്‍ക
ചേല ചുറ്റിയേറെ
നല്‍കുമെല്ലാവരും വേണ്ടതൊക്കെ

വഴുതിയകലാന്‍
ഉണ്ടവള്‍ക്ക് പണ്ടേ കഴിവു
കവിതയൊരു  നാണം കുണുങ്ങി

മനുഷ്യ മണമെറ്റാല്‍
ഓടിയകലാന്‍ ഒരുന്നു ങ്ങു
ജീവരക്ഷാര്‍ഥം കടിക്കുന്നു ഉറുമ്പ്‌

ഉറപ്പോക്കെ അറിയിക്കാന്‍
ഉള്ളിലെന്തോ ഉണ്ടല്ലോ
ഉഴറി ഓടാനും മാത്രമെന്തു രഹസ്യം

കണ്ണെഴുതി പൊട്ടു തോട്ട്
അലിയും  മനസ്സിന്‍
വാചാല സന്തോഷം കവിത

ആദ്യാന്തം നിറയുമെൻ
മനതാരില്‍ ഏറെ നിന്‍
മായാ ചിത്രം മോഹനം

വസന്തങ്ങള്‍ക്കു
പുണരുവാന്‍ നിന്‍
പാട്ടു പെട്ടിയിലെ താളം പോരെ

പണമില്ലാത്ത
പ്രണയത്തിന്‍ അവസാനം
മഞ്ഞ ചരടില്‍ കോര്‍ക്കാനാവുമോ

വിളിക്കട്ടെ അവരുടെ
വിളിപ്പുറത്തു വിരുന്നുകാരെങ്കില്‍
സദ്യയൊന്നു ഉണ്ണാമല്ലോ കാക്കക്ക്

ചാവടിയിലെ
മൗനം വാചാലമായി
വക്കീല്‍ നോട്ടീസ്

അവരുടെ കണ്ടുമുട്ടലുകള്‍ക്ക്
കൂട്ടുനിന്നു
കറന്റു കട്ട്

കിഴക്കന്‍ കാറ്റില്‍
തണുപ്പിനോടോപ്പം
ഫെന്‍സൂയി  മണിയൊച്ച

Comments

Cv Thankappan said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ