കുറും കവിതകള്‍ 264

കുറും കവിതകള്‍ 264


പച്ചിലക്കാട്ടില്‍
പതുങ്ങി ഇരുന്നു
ശലഭ വേട്ടയെന്‍ , ബാല്യമേ...!!

ക്രൂരം, കച്ചകപടം
വിശപ്പടക്കുന്നു
മനുഷ്യ മൃഗങ്ങള്‍.

സ്വപ്നങ്ങളില്‍
എന്‍ ബാല്യം.
കടലാസ് വഞ്ചിയേറി.....

ദാ...!! പച്ചകുതിര
പണം വരുമെന്നു
അമ്മുമ്മ അമ്മയോട് ...

കാറ്റിനൊത്തു പരാഗണം
ഓര്‍മ്മയില്‍ ബാല്യം.
ദാ..!! ഒരു അപ്പുപ്പന്‍ താടി .

തുമ്പിയെ പിടിച്ചു
തുരുമ്പ് കയറ്റി പറത്തി.
ബാല്യമിന്നോര്‍മ്മയില്‍.

ഓന്ത് കടിച്ചാല്‍ ഓണം വരെക്കും
അരണ കടിച്ചാല്‍ മരണം വരെക്കും
പഴയ ചൊല്ലില്‍ പതിരില്ലയെന്നു അമ്മൂമ്മ

ഇലക്കീറില്‍ പ്രസാദം
നെഞ്ചില്‍ ഭക്തിയുടെ തിരി
അവനിങ്ങു വന്നെങ്കില്‍.

കണ്ണുനീർ വാർക്കുന്നു വെറുതെ
ജീവിച്ചിരുന്നപ്പോൾ
കൊടുത്തില്ല ഉപ്പിട്ട കഞ്ഞിപോലും .

വേദന കാര്‍ന്നു തിന്നുന്നു
ഓര്‍മ്മകളാല്‍
കണ്ണുനീര്‍ പ്രണാമം

പഴമനസ്സിന്‍
ചിന്തകളൊക്കെ
ഉറിയില്‍ കെട്ടി തുക്കി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “