കുറും കവിതകള്‍ 263

കുറും കവിതകള്‍ 263


ഒരുതിരി നാളത്തിന്‍
തെളിമയിലായി കണ്ടു.
വിടര്‍ന്നു നില്‍പ്പു ചെമ്പകം ,

ഒരുതുള്ളിയില്‍
എല്ലാമൊതുങ്ങുന്നു
ജീവിതധാര .......

ജനമാന്മാന്തര കണക്കുകള്‍
തീര്‍ക്കനാവാതെനാമിരുവരും .
കടക്കെണിയില്‍....

അമരത്തു നില്‍ക്കുന്നവനു
അമരകോശം അറിയണമെന്നില്ല
താളത്തിന്‍ ജയമാണ് ജീവിതം

ഉടഞ്ഞ വിഗ്രഹങ്ങൾ
ഉടയാത്ത മനസ്സുമായി.
ഒരു കലാകാരാൻ എത്രധന്യം..!!  

പച്ചപട്ടയും
പച്ചവെള്ളത്തിലെ കുളിയും.
കുന്നത്തൂര്‍ കോട്ടയിലെ ആനതാവളം.

തലമുറകളേറെ
കഥപറഞ്ഞു ...
വടക്കും നാഥന്റെ  മതിലകത്ത്.

ആകാശത്താഴേക്ക്
ഓല പീലിപന്തല്‍
മനസ്സില്‍ കല്യാണ മേളം.

വിയര്‍പ്പുവിഴുങ്ങി
ചേര്‍ക്കേറാന്‍
മറുകര തേടുന്നു ജീവിത വഞ്ചി .

മെയ്യിന്‍ കരുത്താല്‍
ഇരുച്ചക്രത്തിന്‍ കുതുപ്പില്‍
മണ്ണിന്‍ മണം പകര്‍ന്നു കാറ്റ്.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “