കുറും കവിതകള്‍ 229

കുറും  കവിതകള്‍ 228

പകലോന്റെ താലത്തില്‍
ചിരി ചന്ദനം
മുറ്റത്തെ പൂവിന്‍ സ്മിതം


പിണങ്ങി പിരിഞ്ഞ കപ്പി
ആഴങ്ങൾ താണ്ടാൻ
കയർ മതിയെന്ന്  പ്രണയ നൈരാശ്യം

മണ്ണിൽ നിന്നും
കവിത ചേക്കേറി കടലാസിലുടെ
അവസാനം അന്തർദൃശ്യജാലക മുന്നിൽ

മോഹങ്ങള്‍ മുഴുവിച്ചു
മധു തൂകിയ നിമിഷം
ധന്യമായി പരാഗണം



മടങ്ങുന്നു ഞാൻ എൻ
സമയ രേഖയിലേക്ക്
വരിക കാണാം നമുക്ക് അവിടെയിനി


മൗനമുടഞ്ഞു ധ്യാനം
യുദ്ധങ്ങൾ കണ്ട
നിർവാണം


മനസ്സു മുരടിച്ച
വിശന്ന വയറുകളുടെ നോട്ടം
അഗ്രഹാര തെരുവുകള്‍ ശൂന്യം



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “