കുറും കവിതകള്‍ 265
കുറും കവിതകള്‍ 265
സൂര്യ കിരണങ്ങള്‍ക്കൊപ്പം
വിശപ്പുകളുടെ ചിന്ത .
പ്രഭാത സവാരി.
ഇണ എന്ന് കരുതി
കൊക്കുരുംമുന്നുണ്ട്
സ്പടിക ദര്‍ശനത്തില്‍ .
മനസ്സിന്‍ ഉള്ളിലെ
ആഗ്രഹങ്ങള്‍
മുഖത്തു തിളങ്ങുന്നു
ഇല്ലാരുമെന്നെക്കാള്‍
സുന്ദരിയി ലോകത്ത്
കരുതും മനുഷ്യരെ നിങ്ങള്‍ക്കുതെറ്റി
പടര്‍ന്നു കയറാന്‍
ഒരു ചുമലുണ്ടെങ്കില്‍
സ്വര്‍ഗ്ഗം ദൂരമല്ല.
ചെമ്മാനം നോക്കി
നിശ്വാസമടയും
വൃദ്ധമാനസം
കാലദേശങ്ങൾക്കു-
മപ്പുറം മനസ്സില്‍
രാഗ് ഭയിരവ്.!!!
അലയാഴിയില്‍
നില്‍ക്കും മനസ്സില്‍
കടലിരമ്പി നൊമ്പരം
ഇന്നിന്റെ കഥകള്‍
അവസാനിക്കും മുന്‍പേ
നാളെയെ കിനാക്കാണുന്നു ..
എത്രനാളിങ്ങനെ പുല്ലുമെഞ്ഞു
സ്വതന്ത്രനായി കഴിയാവസനം.
മര്‍ത്ത്യന്റെ ആമാശയത്തിലേക്ക് ...!!
Comments