കുറും കവിതകള്‍ 238

കുറും കവിതകള്‍ 238

മനസ്സും ശരീരവും
ഒന്നാക്കിയ ശില്‍പ്പത്തിനായി
അവഗണന അവസാനം

രണ്ടു ദേശമെങ്കിലും
നൃപ പാണ്ഡവർക്കു കൊടുക്കടോ
ഇല്ല പിള്ളേ മന്ത്രി സ്ഥാനം

ഉടഞ്ഞ കല്ലുകള്‍-
ക്കിടയില്‍ കാത്തിരുന്നു
അവനായി അവള്‍

കടലിലേക്ക്
ഇറങ്ങി ചെന്നവള്‍
ചാകര വള്ളം വരുന്നുണ്ടേ

മഴയുടെ ഒടുക്കം
സവാരി ചെയ്യുന്നു
ഉറുമ്പിന്‍ സാമ്രാജ്യം

ഏറെ നേരം
താളം മുറുകി,തിരനോട്ടം  ....
ദേ..!! ഹനുമാൻ

വേലിതന്നെ
ഇറച്ചി തിന്നുന്നു
കവലാർക്കു

തീകാഞ്ഞു വരവേല്‍ക്കുന്നു
നിറങ്ങളുടെ ഉത്സവത്തെ
ഗ്രീഷ്മം വരവായി

വയലും പ്രകൃതിയും
അനുകുലമായി കാറ്റും
''ഭംഗ്റ'' ആടി മനം

സ്വര്‍ണ്ണ തിളക്കം
കണ്ണുമഞ്ഞളിച്ചു
ഗോതമ്പിന്‍ വസന്തം

കൊത്തിയും ചികഞ്ഞു
അരികത്തു നില്‍ക്കന്നു
പ്രകൃതിയുടെ പ്രണയ തുരുത്ത്

ഗോതമ്പ് പാടവും
ഇടിയും മിന്നലും നേര്‍ക്കുനേര്‍
പ്രണയ പരിഭവം

ഓര്‍മ്മകള്‍ക്ക്
വീഞ്ഞിന്‍ ലഹരി
കാറ്റിനു സുഗന്ധം

നനഞ്ഞൊട്ടിയ
മണ്ണില്‍ മുളച്ചു പൊന്തുന്നു
വ്യാക്കുണ്‍ മോഹങ്ങള്‍

സന്ധ്യാ അംബരത്തിന്‍
വര്‍ണ്ണം മാറ്റി ജീവിത യാത്ര
കല്‍ക്കരി മണക്കുന്നു

പച്ചപ്പിന്‍  ഇടയിലുടെ
കരിപുരണ്ട ജീവിത യാത്ര
വിയര്‍പ്പിന്‍  മണം

കടുകു പൂക്കും
സമതലങ്ങളില്‍
പ്രണയ വസന്തം

അഴിയില്ല തലപ്പാവു
മണ്ണിന്റെ മണമേറ്റ് ഒട്ടും
കൃഷിയെന്ന സമ്പത്ത്

മകുടിയുടെ അനക്കത്തില്‍  
ഫണമുയര്‍ത്തിയാടുന്നു
തിരമാലകള്‍ ഭയമുയര്‍ത്തി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “