കുറും കവിതകള്‍ 258

കുറും കവിതകള്‍ 258



എങ്ങിനെ പാടാതിരിക്കും
ഇനിയൊരു ജന്മം കുടി
മനോഹരമല്ലേ നമ്മുടെ നാട്

പൊങ്കാല നേദ്യമൊരുങ്ങാന്‍
മൗനപ്രാത്ഥനയില്‍.
ഭക്തിയുടെ കാത്തിരിപ്പു

മനസ്സിപ്പോഴും
അറിയാതെ മെല്ലെ
പച്ചയാം ഇടവഴി താണ്ടുന്നു

കൊഴിഞ്ഞ ദിനങ്ങളെ
കൈ കാട്ടി നിര്‍ത്താനായാല്‍
സ്വപനാനുഭൂതിയില്‍ മനം

കൊരിയെടുക്കാം
ഇനിയുമാ പോയിപോയ
കാലങ്ങളുടെ തിരുശേഷിപ്പുകളെ .

മഴയും പുഴയും
വകയില്ല ഒന്നും
മനസ്സെന്ന പര്‍വ്വത മുന്നില്‍

നോക്കി കാണാമിനി
നഷ്ടടം ദിനങ്ങള്‍ .
ഓര്‍മ്മയില്‍ മുങ്ങാംകുഴിയിട്ടു.

ഓര്‍മ്മകള്‍ ഒന്നുരുട്ടി
പിന്നോട്ട് പോയാല്‍
മനസ്സിനു സുഖം .

തുഴഞ്ഞു പിണ്ടിചങ്ങാടം
ഓര്‍മ്മയിലുടെ തോടുകടന്നു.
ഇന്നതിനു കഴിയില്ലല്ലോ .....

അവളുടെ ആഗ്രഹങ്ങള്‍ക്കായി
എത്രയോ മുങ്ങാം കുഴിയിട്ടു
ഇന്ന് ഓര്‍മ്മകള്‍ക്കു വസന്തം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “