മോഹിത സ്വപ്‌നം

മോഹിത  സ്വപ്‌നം



ഓര്‍മ്മകള്‍മേയുമാ
നിലാരാത്രികളില്‍
സ്വപ്ന രാജകുമാരനാകാം

അകലും മുകില്‍ മാലക്കൊപ്പം
മത്സരിച്ചു നിന്നിലണയുവാന്‍
പറക്കും ദേശാനടനപ്പക്ഷിയായി മനം

വിടരും കണ്ണുകളില്‍
പ്രണയ പുഷ്പമായി
കൊതിക്കും നീര്‍ക്കണമായി

ദള പുടങ്ങളില്‍
ചുംബിച്ചകലും
വണ്ടായി പടരാന്‍ മോഹം

പടര്‍ന്നു കൂടുകൂട്ടി
കാവലാളായി മാറി
നിന്‍ വിപഞ്ചി മീട്ടാന്‍

മോഹമാണ് മോഹമാണ്
എന്നും നിന്‍ ഓര്‍മ്മകളാല്‍
വരികളാക്കി പാടാന്‍

കൈകോര്‍ത്തു അനാദിയോളം
സുഖ ദുഃഖ ബിന്ദുവില്‍
ലയിച്ചു ഒന്നായി മാറി

ജീവിത സായന്തനങ്ങളില്‍
താങ്ങായി തണലായി
തണ്ണീര്‍ പന്തലായി മാറാന്‍ മോഹം


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “