കുറും കവിതകള്‍ 226

കുറും കവിതകള്‍ 226

പ്രണയം
പൂത്തുലഞ്ഞു പൊഴിഞ്ഞു
ആറ്റുവഞ്ചി കടവില്‍

ഒരു നിമിഷം
മറക്കുന്നു  പെണ് മനസ്സു
ആഭരണ തിളക്കം

കണ്ണുകള്‍ കഥപറയുന്നത്
ഇപ്പോള്‍ മൊബൈലിലെ
എസ് എം എസ്സിനോട്

തുഴഞ്ഞു വരുന്ന
ജീവിതങ്ങള്‍
പ്രകൃതിയുമായി മത്സരിച്ചു

ഇരുട്ടകറ്റി
കണ്ണു മിഴിക്കുന്നു
വലംവച്ച് ഭക്തി

വികസന സ്വപ്നങ്ങള്‍
വെറും ജലരേഖ
ജീവിതം നൂല്‍ പാലത്തിലുടെ

പുഴകടക്കുവോളം
കഥകള്‍ ഏറെ
പിന്നെ മൗനം കൂട്ടിനു

ആലിന്‍ ചുവട്ടില്‍
ധ്യാനത്തില്‍ തേവര്‍
വേരുകള്‍ ആഴങ്ങളിലേക്ക്

വിടര്‍ത്തി നോക്കിയാ
വലയില്‍ കീറല്‍ മാത്രം
ചിന്ത അത്താഴ വയറുകള്‍

ആഗ്രഹങ്ങള്‍ ഗ്രഹത്തോളം
ഗ്രഹണിമാറ്റി വലുതാക്കി
ഇന്ന് സ്ഥാനം തൊഴുത്തില്‍

പ്രാതസന്ധ്യയിൽ
ശരത്ക്കാല ചന്ദ്രിക
തൊടാൻ ഒരു ആശ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “