കുറും കവിതകൾ 234

കുറും കവിതകൾ 234


അരുതെയെന്നു
വിലക്കിയിട്ടും
മോഹിക്കപ്പെടുന്നു കനി

അച്ഛന്‍ തിണ്ണയില്‍
അമ്മ അടുക്കളയില്‍
മകന്‍ എഫ് ബിയില്‍

മുട്ടേല്‍ ഇഴയും
വിശപ്പിന്‍ നോട്ടം
ചുരത്തും ജീവിത മോക്ഷം

ജന്മദോഷമകറ്റാന്‍
എറിഞ്ഞു കിട്ടും അന്നം
കുറുകല്‍   ജീവിതാശ്വാസം

ബലിഷ്ടമാം കരങ്ങള്‍ക്ക്
ഒരു നൈമിഷികം സുഖം
കാലം നല്‍കിയ നൊമ്പരപ്പാടുകള്‍

തന്നകന്നവയോക്കെ
ഓര്‍മ്മകള്‍ക്കു മധുരം
സ്വപനാനുഭൂതി

കാല ചക്രത്തിനൊപ്പം
തിരിയുന്നു കാഴ്ചകള്‍
കാതങ്ങള്‍ താണ്ടണമിനിയും

കോലങ്ങള്‍ കെട്ടിക്കുന്നു
ജീവിതം നടക്കുന്നു
വയലിന്‍ മണം

മഞ്ഞക്കിളിയവള്‍ക്കു
മനസ്സില്‍ ഒരു മോഹം
പാലമരക്കൊമ്പില്‍ കൂടുകൂട്ടാന്‍

വളയിട്ട കൈകളില്‍
മുല്ലപൂമണം
മുളം കാടിനു സംഗീതം

Comments

നല്ല കവിത

ശുഭാശംസകൾ.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “