കുറും കവിതകള്‍ 239

  കുറും കവിതകള്‍ 239


വാനമ്പാടികൽ പാടി
കൊടുമുടി കണക്കിന് മേഘങ്ങൾ
പെയ്യ്തു ഒഴിഞ്ഞു


കോരിചോരിയും മഴ
സര്‍പ്പക്കാവുകളില്‍
ഭക്തിയുടെ മണം

ഇന്നേക്ക് നട്ടത്
നാളേക്ക് കൊയ്യാന്‍
പാകം ആവട്ടെ മനസ്സു

ഇരുള്‍ മാനമേ 
മനസ്സില്‍ സ്നേഹത്തിന്‍ 
പുലരി വെളിച്ചം  നല്‍ക 

രാപ്പാടി പാട്ട് 
നിന്‍ ഓര്‍മ്മയുണര്‍ത്തി 
സ്വപ്നായനം 

പൌര്‍ണ്ണമിയില്‍ 
വിരിഞ്ഞ ആമ്പല്‍ കണ്ടു 
കവി മനസ്സുണര്‍ന്നു 


സംന്യസിക്കാമിനി 
ഈ പ്രകൃതിയുടെ 
മൗനമുറങ്ങും ധ്യാനതക്കൊപ്പം 

 ഉണര്‍ന്നു നടക്കുന്നു 
സുഖ ദുഃഖ സുപ്രഭാതങ്ങള്‍ 
ജീവിതചര്യകള്‍

ഏകാന്ത ദുഖത്തിന്‍ 
ഒഴിയാ കാഴ്ചകള്‍ 
ഒറ്റക്കൊരു പറക്കൽ 

ചിറകറ്റു പോയൊരു 
ചിന്തകള്‍ ചില്ലിട്ടു 
നടുകടലിലൊരു  ജീവിതം 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “