കുറും കവിതകള്‍ 231

കുറും  കവിതകള്‍ 231



സരയു ചുവന്നു
സരസമായി തള്ളരുതെ
രാമന്‍റെ ജലസമാധി

''മെലൂഹയിലെ
ചിരഞ്ജീവികള്‍''
സ്റ്റോക്ക്‌ തീർന്നു, നിരാശ   .


കുളക്കടവില്‍
നീലിഭൃംഗാദി മണമേറെ
നിന്‍ വരവിന്‍ അറിയിപ്പോ


പുള്ളോര്‍ക്കുടമേറ്റു പാടി
പുഴയോളമാഴത്തിലൊരു
മനസ്സിന്റെ ദുഖം


ദുഃഖത്തിന്‍ ഈണം
മനസ്സില്‍ നിന്നും വിരിഞ്ഞു
കണ്ണു നീര്‍പൂവായ്

അമ്മ പ്രാതലിന്റെ
തിരക്കിലാണ്
വയറില്‍ യുദ്ധാന്തരീക്ഷം

വിശപ്പേറുന്നു
പക്ഷെ വിലക്കുന്നു
തവിക്കണ

നൊമ്പരമെല്ലാം
പോയിമറയുന്നു
അമ്മക്കയ്യില്‍ ഇന്ദ്രജാലം

പേരറിയാത്ത
നിന്‍ മുഖം നിറഞ്ഞു മനസ്സില്‍
പൂനിലാവിന്‍ വെണ്മ

ഉറക്കമൊഴിച്ചു
കാത്തിരുന്നിട്ടും
മൂന്നു വരികള്‍ കിട്ടിയില്ലല്ലോ


നിലാവിന്റെ വരവ്
അവന്റെ ഓര്‍മ്മകളില്‍
കാതരയായിയവള്‍

അടുപ്പ് കുട്ടാനും
വേണം മൂന്നു കല്ല്‌
അസൂയക്ക്‌ മരുന്നില്ല

നിലാവില്‍ കുളിച്ച
ഇണക്കിളികള്‍
മര കൊമ്പിനു രോമാഞ്ചമെന്നു കവി

എന്തിനു സമയം കളയണം
കുറുങ്കാടുകളുടെ പിന്നിലോളിക്കണം
പൂനിലാവ്‌

പ്രശാന്തമായി വിഴും തുഷാരം
ചൂളം കുത്തിയകലുന്നു
സുവര്‍ണ്ണ കാഴ്ച 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “