ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ 

Photo: ഓര്‍മ്മകള്‍ 

സമയ തീരത്ത്‌ 
ജീവിത തിരമാലകളില്‍ 
നാം നടന്നു വേഗം അപരിചിതരായി 
നിമിഷങ്ങളുടെ ഓര്‍മ്മകളെറെ പിറകിലാക്കിയിട്ടു
പഥ്യമില്ലാതെ കടന്നു വന്നു മുന്നിലായി 
ദിനക്രമമായി മരുന്നെന്നോണം ഓര്‍മ്മകള്‍ 
ചിലതൊക്കെ മങ്ങലെറ്റ്‌ ചിലതൊക്കെ 
അനുവാദമില്ലാതെ ആവിശ്യമില്ലാതെ തെളിഞ്ഞു വന്നു 
മിഴിച്ചു നോക്കുമ്പോള്‍ ചിരികളും  കണ്ണുനീരും 
കൈകളില്‍ നിന്നും വഴുതി എങ്ങോ 
കാല്‍ക്കിഴിലെ മണല്‍ ഒലിച്ചു പോകുന്നപോല്‍
ഒരിക്കലും പിടി തരാതെ എങ്ങോ വിദൂര ചക്രവാളങ്ങളില്‍
വീണ്ടും വരാനാവാതെ ഉറക്കെ ഉള്ള കേള്‍ക്കുവാനാവാത്ത 
മൊഴികളായി കാഴച്ചകളായി മാറുന്നുവോ അറിയില്ല 
ഓര്‍മ്മകളെ നിങ്ങളിങ്ങനെ മൗന നൊമ്പരമായി 
വേട്ടയാടാതെ അല്‍പ്പം അകന്നു നില്‍ക്കണേ വിളിക്കുവോളം

Comments

നല്ല കവിത

ശുഭാശംസകൾ......

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “