എണ്ണത്തിലും വണ്ണത്തിലുമേറെ .........

എണ്ണത്തിലും വണ്ണത്തിലുമേറെ .........





ബാലന്‍ അയോദ്ധ്യപുക്കു ആരണ്യം തന്നിലേറി
കിഷ്ക്കിന്ധാധിപനോടു സുന്ദരമായി
യുദ്ധം ചെയ്ത കഥ അഞ്ചു കാണ്ഡങ്ങളാല്‍
പൈങ്കിളി പെണ്ണെക്കൊണ്ട് പാടിക്കേട്ടു
നിത്യപാരായണം ചെയ്യുമിന്നും കേരളക്കരയാകെ

സമൂഹവിമർശനത്താല്‍
വരികളില്‍ താളാത്മകമായി മൂന്നു വിധ
ഓട്ടൻ ശീതങ്കൻ പറയൻ തുള്ളലാല്‍
നിശിതമായ ഫലിതപരിഹാസങ്ങള്‍
നിറച്ചിത് കേരളീയത ഉട്ടിയുറപ്പിച്ചു

കാല്പനിക വസന്തത്തില്‍
ഒരു വീണ പുഷ്പത്തിന്‍ ദുഃഖം
പകര്‍ന്നു ശീ നാരായണ പാദങ്ങളില്‍
അമര്‍ന്നു പൊന്തിയ ഒട്ടേറെ കവ്യങ്ങളാല്‍
മലയാളക്കരയെ ധന്യമാക്കി

പത്തൊന്‍പതു സർഗ്ഗങ്ങളും
രണ്ടായിരത്തിലേറെ ശ്ലോകങ്ങളാല്‍
ഉമാകേരളത്തിലുടെ ഏറെ അറിഞ്ഞു
തിരുവതാംകൂറിന്റെ കഥകള്‍ കേട്ട്
ഉള്ളറിഞ്ഞു പണ്ഡിതരാം മലയാളം

ശബ്ദസൗന്ദര്യം പേര്‍ത്തും
സ്വാതന്ത്ര്യ ഭാരത്തിനായി
സമരകാഹളം മുഴക്കി തുലിക പടവാളാക്കി
പതിനൊന്നു ഭാഗം സാഹിത്യമഞ്ജരി
നല്‍കി കാവ്യങ്ങളെറെ കൈരളിക്കു

ഒരുമാമ്പഴത്തിന്‍ കാലത്തെ
വേദനിക്കുമമ്മയുടെ വേദനയാല്‍
ഉണ്ണിയുടെ കഥപറഞ്ഞു വേഗത്തില്‍
വയലേലകള്‍ നിറഞ്ഞൊരു
വഞ്ചിനാട് വായിട്ടു കരഞ്ഞു

ഒന്‍പതു കല്‍പ്പണിക്കാരുടെ
ഒന്‍പതു പത്നിമാരുടെയും കഥ
ഓര്‍മ്മയില്‍ നൊമ്പരം തന്നു
ഒരമ്മയുടെ കവിത പാടിയകേട്ട്
ഒഴുക്കി കണ്ണുനീര്‍ മാലേയം .

പന്ത്രണ്ടിന്‍ കണക്കാല്‍
പണ്ടത്തെ കഥകളൊക്കെ
മുകളിലേക്കുരുട്ടിയ കല്ലിനെ കിഴ്പോട്ടു
വിട്ടു കൈ കൊട്ടുമാ ഭ്രാന്തന്റെ കഥ
മധുരമായി പാടികേട്ടു മലയാളം .

ഇനിയുമേറെ എണ്ണത്തിലും വണ്ണത്തിലും
അനേകം പേര്‍ ഉണ്ട് നമ്മുടെയീ
അമ്പത്തിയൊന്നിന്‍ മാലകളാല്‍
പരിപോഷിച്ചു വന്നിതു മലയാളിക്കായി
എന്നറികയിന്നിന്‍ മലയാളി മക്കളെ ....


Comments

മധുരം മലയളം


നല്ല കവിത.


ശുഭാശംസകൾ.....


മലയാളത്തിന്റെ മഹിമ...ഇനിയുമേറെ എണ്ണത്തിലും വണ്ണത്തിലും
സത്യം. നല്ല കവിത

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “