ഉണര്‍വ്

ഉണര്‍വ്



ഉണരുന്നു
എങ്കിലും ഉറക്കം കണ്ണുകളില്‍
നൃത്തം ചവുട്ടി അലസമായി
ഉണര്‍ത്തിയ ഘടികാരമേ
നീ നിന്നില്‍ നിഷിപ്തമായ
കര്‍മ്മം നടത്തുന്നു

ദൈവമെ
എന്നിലെ അറിവില്ലായിമ്മ
അന്തിരികമായി എന്നെ കാര്‍ന്നു തിന്നുന്നു
എന്നെ നീ ശിക്ഷിച്ചു നന്നാക്കുക
നിന്‍ പ്രേമത്താല്‍ കലുഷീകരിക്കുക

ഇളം തെന്നേല്‍
എന്‍ തുലികയാലെന്‍ ആത്മാവിന്‍
നൊമ്പരങ്ങള്‍ ഒപ്പിയെടുത്തു
എല്ലാ മന്ദതയും അകറ്റുക

മൗനം
എന്‍ ധ്യാനവേളകളില്‍ നിറക്കുക
അകറ്റുക എന്നില്‍ നിന്നും ദൂരെ
പ്രക്ഷുബ്ധമായ ചിന്തകള്‍

പരമാനന്ദം എന്‍
ഉള്‍ത്താരില്‍ പുഷ്പ്പിക്കട്ടെ
നന്മ നിറക്കട്ടെ ശാന്തി പകരട്ടെ
നിരാശ അകറ്റി ലോക നന്മക്കായി
വിശുദ്ധത എന്നില്‍ എപ്പോഴും
നിന്‍ കൃപ ഉണ്ടാവട്ടെ എന്നും

ഞാൻ ഉണർന്നു
എന്നിലെ ഞാനേ അറിഞ്ഞു
ആ മണവും ഗുണവുമെന്നില്‍
നിറഞ്ഞു ഈ പ്രപഞ്ചമാകെ


ഇത് ഒരു സ്വതന്ത്ര പരിഭാഷ അതിന്റെ ഇംഗ്ലീഷ് എഴുതിയത് മായാ നായർ അതിന്റെ ലിങ്ക് ഇവിടെ ചേർക്കുന്നു 
http://maaya-an-illusion.blogspot.in/2013/10/wake-up-call.html

Comments

Maya Dev said…
Nicely translated the poem. Without loosing the essence from original version. Thank you so much for the honour.

Regards.

Maaya Nair ( Dev)
നല്ലൊരു പ്രാർഥനാഗീതകം


ശുഭാശംസകൾ.......



നല്ലൊരു പ്രാർഥനാഗീതകം


ശുഭാശംസകൾ.......



Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “