പുരോഗതി ആര്‍ക്കു........

പുരോഗതി ആര്‍ക്കു........



പരിഷ്ക്കാരം ഞങ്ങളില്‍
ഏല്‍പ്പിച്ച മടികള്‍
ഒന്നുമേ ഏശിയില്ല

അന്നത്തിനുള്ള
വകതേടാനിന്നും
കാടുകയറിവരുന്നു

തേനും മരുന്നും
മലങ്കാളിക്ക് കുരുതിയും
മുടങ്ങാതെ നടത്തുന്നു

ഏറിയ കാടെല്ലാം
പതിച്ചു നില്‍കാമെന്നു
പറഞ്ഞു തള്ളവിരലില്‍

മഷി പുരട്ടി യും
പിന്നെ അയ്യഞ്ചു വര്‍ഷം
തികയുമ്പോള്‍ പിന്നെയും

വരും വെള്ള കുപ്പായമണിഞ്ഞു
വോട്ടു എന്ന് പറഞ്ഞു
കള്ളു നല്‍കി  വിരലമര്‍ത്തിച്ചു പോകുന്നു

എങ്കിലും ഞങ്ങളും
ഇന്ന് കാലത്തിനൊത്തു
മാറിയിരിക്കുന്നു

''ഏനും എന്‍ മകാളും''
ഞാനും മകളുമെന്നും
പറയാറായിരിക്കുന്നു.


Comments

ഇതാണ്‌ ഏമാന്മാർ കൂടെക്കൂടെ പറയുന്ന "വെകസനം" !!


നല്ല കവിത


ശുഭാശംസകൾ.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “