Posts

Showing posts from 2019

കേശവം പ്രതി ഗച്ഛതി

Image
പിറന്നുവീണപ്പോൾ മുഷ്ടി ചുരുട്ടി കിടന്നു കരഞ്ഞു പിടിവിട്ട ശ്വാസഗതി കൈ നിവർത്തി കിടന്നു കരയിപ്പിച്ചു ഞാണിന്മേൽ കളിച്ചു  പല യോനിക്കളിലൂടെ  ജന്മം കൊണ്ട്  ഞാനെന്തെന്നറിയാ യാത്രകൾക്ക് മുടിവില്ലാതെ അലഞ്ഞു ഞാൻ ഞാൻ എന്ന് അജ്ഞാനിയായി കാണുന്നതിനെ ഒക്കെ ഞാനെന്നും എന്റെതെന്നും  കരുതി വെട്ടിപ്പിടിക്കാൻ ഓടി കണ്ണാടിയിൽ കണ്ടതൊക്കെ കനവാണെന്നറിയാതെ അവസാനം  കണ്ണടച്ചു ഉൾകണ്ണിലുടെ ഉള്ളകത്തുള്ളതിനെ അറിയാൻ ശ്രമിച്ചു.. എവിടെനിന്നോ അശരീരി പോലെ കേട്ടു ശരീരിയായിമെല്ലെ  എല്ലാമറിഞ്ഞു ആ മന്ത്ര ധ്വനിയുടെ അർത്ഥമറിഞ്ഞു ശങ്കരനാൽ ''ആകാശത്  പതിതം  തോയം  യഥാ  ഗച്ഛതി  സാഗരം സർവ്വദേവ  നമസ്കാരം  കേശവം  പ്രതി  ഗച്ഛതി " ജീ  ആർ കവിയൂർ 28 .12 .2019 

നീ അറിയുന്നുവോ ..!!

Image
മിഴികളിലായിരം  വസന്തങ്ങൾ  പൂവിടുന്നുവോ മൊഴികളിൽ  നവഗാനങ്ങൾ  ശ്രുതിമീട്ടുന്നുവോ തഴുകിയകലും കുളിർ തെന്നൽ മനമുണർത്തുന്നുവോ പുഴകളിൽ ഓളങ്ങൾ തീർക്കും തരംഗങ്ങൾ നിറയുന്നുവോ രാവിലായി വിരിയും കുസുമങ്ങൾ തേടി ശലഭങ്ങൾ വന്നിടുന്നുവോ നിലാവുദിക്കുന്ന നേരത്ത് നിന്നിലലിയാൻ നിഴലായിമാറുന്നുവോ നിത്യവും നിൻ സാമീപ്യ സുഖം തേടുമെൻ മനമറിയുന്നുവോ കിനാവിലായി  നൂപുര ധ്വനികൾ നിദ്രവിട്ടുണർത്തുന്നുവല്ലോ പുള്ളി കുപ്പായമണിഞ്ഞു ആകാശമാകെ നാണിച്ചു നിന്നുവോ പാലപൂത്തു മണം പൊഴിയിച്ചു  പുള്ളുകൾ രാവുണർത്തിയല്ലോ പൗർണ്ണമി നിലാവ് മാഞ്ഞുവെങ്കിലും നിൻ ചിരിയുമായി അമ്പിളി പറയാൻ വെമ്പുന്നൊരെൻ ആഗ്രഹങ്ങൾ നീ അറിയുന്നുവോ ..!! ജീ  ആർ കവിയൂർ 27 .12 .2019

നമിക്കുന്നെൻ ..!!

Image
ഒഴുകി  വന്നെത്തും നിലാപാൽ വെണ്മയിൽ കണ്ടു  ഞാനൊരു നിമിഷം നിന്നെ പെട്ടന്ന് ഉള്ളിന്റെ ഉള്ളിലാകെ മെല്ലെ കുളിർ കോരി കാറ്റലകളാൽ നിൻ അളകങ്ങൾ പറന്നു വീണങ്ങു മിഴി പുടത്തെ മറക്കുന്നത് കണ്ടു അറിയാതെ വിരലാൽ സ്വയം തൊട്ടു നോക്കി കൈകളിൽ കനവിലോ നിനവിലോയെന്നറിയാനായി ദലമർമ്മരവുമായി വന്ന അനിലനാലറിഞ്ഞു  ചന്ദന ഗന്ധം പരന്നു ചുറ്റിലും നിൻ വരവോടൊപ്പം എത്ര ധന്യനായി മാറി എൻ പുണ്യമാണീ സാമീപ്യം ഗോക്കൾക്കും ഗോപീ ജനങ്ങൾക്കും നൽകിയാനന്ദം ഗോവിന്ദാ ഗോപാലാ മുരളീധരാ മുകുന്ദാ നമിക്കുന്നെൻ ..!!  ജീ ആർ കവിയൂർ 25 .12 .2019   

ഇന്ന് ക്രിസ്തുമസ്സ് ല്ലോ ...!!

Image
നക്ഷത്രങ്ങൾ  വാനിൽ മഞ്ഞു പെയ്യും രാവിൽ പുൽകുടിലിനുള്ളിൽ പുഞ്ചിരി പൂവിതൾ പുത്തുവിരിഞ്ഞുവല്ലോ ഉണ്ണി യേശു പിറന്നല്ലോ പാപങ്ങളിൽ നിന്നും മോചനം    പാരിലാകെ സന്തോഷം ആഘോഷരാവല്ലോ ആശംസകൾ നേരാം ഇന്ന് ക്രിസ്തുമസ്സ് ല്ലോ ...!! ജീ ആർ കവിയൂർ 25 .12 .2019  

നിദ്രായനം

Image
നിദ്രായനം ഈ രാവുമതിന്  കുളിരും ഇടതടവില്ലാത്ത നദിയുടെ കളകളാരവ പുളിനവും കാവ്യമധുരം പൊഴിക്കും നിലാ പുഞ്ചിരിയുടെ നിഴലും ഹൃദയം ഹൃദയത്തെ  തേടും മിഴികളും ചലനവും നഷ്ടമാകാത്ത ഓർമ്മകളുടെ ഉണർവും നക്ഷത്രങ്ങളുടെ മിന്നിമറയലും വിരഹ വിഷാദങ്ങൾ വിപിനമേറ്റുന്നു വഴിമറന്ന മനസ്സ് കൈവിട്ട പട്ടം പോലെ ഇണയെ തേടുന്ന മറക്കാത്ത ഓർമ്മകളും തിരികെ വരാത്ത ഇന്നലകളെ ഇന്നിലേക്കു   കൊണ്ട് വരാനൊരുങ്ങുന്ന രാക്കുളിരും അതിൽ വിടരുന്ന ശലഭ കനവുകൾ നൽകും നിദ്രയും ..... ജീ ആർ കവിയൂർ 24 .12 .2019

എന്തെ സഖേ ...!!

Image
എന്തെ സഖേ ...!!   നീ നിന്നോട് ചോദിച്ചു നീയാരെന്നു ഒടുവിലെന്നോടായി ഞാനാരെന്നോ ഉത്തരങ്ങളുടെ നടുവിൽ ചോദ്യങ്ങൾ പുനർജനിച്ചുകൊണ്ടിരുന്നപ്പോൾ ചക്രവാളത്തിലേക്ക് മിഴിനട്ടിരുന്നു നമ്മളെ നാമെന്നും ചിറകളിലേറ്റി പറക്കുന്നു ആകാശ പറവകൾക്കുമില്ലേ ഇങ്ങിനെ  ഉള്ള ചിന്തകളൊക്കെ നാളെ എന്നൊക്കെ അവകൾക്കുണ്ടോ നോവേറ്റുന്നു നിമിഷങ്ങളൊക്കെ കൈവിട്ടു  കളയുന്നു  നാളെയെന്നൊക്കെ ഇന്നിനെ ആസ്വദിക്കൂ ഇന്നോളം നാളെ നമ്മുടെ അല്ലല്ലോ സഖേ ..!! ജീ ആർ കവിയൂർ 23 .12 .2019

രാവകലാറായി....

Image
രാവകലാറായി.... അമ്പിളി പുഞ്ചിരിച്ചു നക്ഷത്രങ്ങൾ കൺചിമ്മി മാടിവിളിക്കുന്നു കിനാക്കളൊക്കെ തിരിഞ്ഞും മറിഞ്ഞും ഉറക്കമില്ലാതെ വിളിക്കു നിനക്കായി കാത്തിരിക്കുന്നു ഹൃദയത്തിൽ സൂക്ഷിച്ച അക്ഷരങ്ങളൊക്കെ തത്തിക്കളിക്കുന്നു ചുണ്ടിലാകെ  വരൂ നിനക്കായ് മിടിക്കുന്നുള്ളകം  അത്രമേൽ ഇഷ്ടമാണ് നിന്നോടൊന്ന് പറയാൻ ഇനിയില്ല ക്ഷമ അൽപ്പവും രാവകാലാറായി.... ജീ ആർ കവിയൂർ 22 .12 .2019 

പൗര ധ്വംസനങ്ങൾ

പൗര ധ്വംസനങ്ങൾ കെട്ടിയാടുന്നു  നുണ കഥകൾ കോമരങ്ങൾ കുട്ടികുരങ്ങനെ കൊണ്ട് തീ മാന്തിക്കുന്നു മുക്കും  മുലയും മുറിച്ചു ശൂർപ്പണക കരാള നൃത്തം ചവുട്ടുന്നു  വാലിന് തീ കൊടുത്തു ദഹനം നടത്തി രസിക്കുന്നു സുഗ്രീവ രാമ സംഭാഷണങ്ങളാൽ ബാലി നിഗ്രഹിക്കപ്പെടുന്നു ജനാപവാദത്താൽ അഗ്നി സാക്ഷിയായവൾ ഭൂമിപിളർന്നു അന്തർധാനമാകുന്നു ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമനെന്നു പഴികൾ പറഞ്ഞു ഗോഗ്വാ വിളികളാൽ വായുവിനെ മുഷ്ടി ചുരുട്ടി ഇടിക്കുന്നു പരസ്പരം എല്ലാം മറന്നു ദാരികവീരനെ പോരിന് ക്ഷണിക്കുന്നു അരക്കില്ലത്തിനു തീകൊടുത്തിട്ടു സ്വയം പലായനം നടത്തുന്നു ദുശാസനന്മാർ വസ്ത്രാക്ഷേപം നടത്തി രസിക്കുന്നു ശപഥങ്ങൾ വനവാസത്തിനായി പോകുന്നു നുഴഞ്ഞു കയറിയവർ ഇന്ദ്രപ്രസ്ഥത്തിനു കളങ്കം ഒരുക്കുന്നു ഇത് കണ്ടു ജനം വീണ്ടും  ഗര്‍ദഭമായി മാറുന്നു ഇതെല്ലാം കണ്ടു ഭാരതാംബ കണ്ണുനീർ വാർക്കുന്നു ജീ ആർ കവിയൂർ 18  .12 .2019 

കുറും കവിതകൾ 804

നീലവിഹായുസ്സുകളിൽ നിന്നും  പറന്നിറങ്ങി  ചില്ലകളിൽ .. പൂത്തുലഞ്ഞു  പ്രണയ വസന്തം ..!! പള്ളിക്കൂടം വിട്ടുവരാൻ കാത്തു മുറ്റത്തെ ചക്കരമാവിൽ നിറഞ്ഞാടി ഓർമ്മകൾ ..!! കാറ്റുവന്നു മൂളി വരുന്നുണ്ട് അക്കരെനിന്നും മണിമാരൻ മണിത്താലിയുമായ് ..!! പ്രണയങ്ങൾ വാടി ഉണങ്ങിയ മരചില്ലമേൽ കലഹം ചേക്കേറി ..!! നാടിന്നു ഉണരുന്നിന്നു ഉടുപ്പിട്ട അവകാശങ്ങൾ തൊഴിൽ ഉറപ്പിക്കും കാഴ്ചയുമായ് ..!! അന്തമില്ലാത്ത കാത്തിരുപ്പ് പ്രണയതീരാത്തൊരു ആളില്ലാ വഞ്ചി  ..!! മിഴിചിമ്മിയ  തിരിനാളം ക്ലാവ് മണക്കുന്നു. ഓർമ്മകൾക്ക് ഉണർവ് ..!! അലസത വിടാതെ വള്ളികളിലുയലാടി പുലരി  മഞ്ഞ്  ..!!  രാവിൻ നിഴലിൽ    വിരഹം കാതോർത്തു . പ്രണയമുരളി മൂളി ..!! ഇണയടുപ്പത്തിനായി  കൂടുകൂട്ടി കാത്തിരുന്നു . വസന്തം വിരിഞ്ഞു ..!!

രാവിൻ വർണ്ണങ്ങൾ

Image
ഈ രാവും   നിലാവും  തിരികെ വരാത്ത  നിമിഷവും ഈ മനസ്സിന്റെ കിനാവുകളിൽ വിരിയുന്ന വർണ്ണങ്ങളും ഈ മരച്ചില്ലകളിൽ വിരിഞ്ഞു നിൽക്കുന്ന അമ്പിളിയും ഇന്നെന്റെ ഓർമ്മകളിൽ നിറയും നിലാക്കുളിരും ഇല്ല ഇനിയേറെ സമയമീ രാവൊടുങ്ങുവാൻ ഇനിയെന്നാവുമോയീ  നിലാവസന്തം വീണ്ടും ഈരടികൾ ചമച്ചുപാടും മുൻപേ  പോയിമറയുമല്ലോ ഇരച്ചുവരുമീ തിരമാലകളുടെ ചുണ്ടിൽ രാഗം മൂളുന്നു ഈറൻ കാറ്റിന്റെ സിരകളിലെ അഗ്നി പടരുന്നു  ഉള്ളിലാകെ ഇണപിരിയാത്ത അനുരാഗത്തിന്റെ ലഹരിയുണർത്തുന്നു ഈ തീയിൽ നീയുമൊന്നു ഉരുകി നോക്കുക അപ്പോൾ ഇടതടവില്ലാ  ജീവിത ദുഖത്തിൻ ഗീതമൊന്നു മാറ്റിനോക്കുക ഇതളഴിയട്ടെ ഹൃദയമിടിപ്പിന്റെ  മാധുര്യമറിയട്ടെ ഇനിയുമറിയുകയീ   അനുഭൂതി നൽകുമാനന്ദം  ഈ രാവും   നിലാവും  തിരികെ വരാത്ത  നിമിഷവും ഈ മനസ്സിന്റെ കിനാവുകളിൽ വിരിയുന്ന വർണ്ണങ്ങളും .....!! ജീ ആർ കവിയൂർ 15 .12 .2019   

കവിതയവൾക്കായി

Image
പതിവുപോലെ കാത്തിരുന്നു നിൻ അക്ഷര ചിലമ്പുകളുടെ കിലുക്കങ്ങൾക്കായി ഞാൻ ഏകാന്തതയുടെ സഹചാരിണി ആശ്വാസ വിശ്വാസങ്ങൾക്ക്      കൂട്ടുനിൽക്കും കൂട്ടുകാരി എന്നും വന്നു നീ നിന്റെ പ്രണയ പരിഭവങ്ങൾ ഏറ്റു പറയുന്ന നീ ഇന്ന് എവിടെ പിണക്കത്തിലാണോ വരൂ വന്നു നീ എൻ വിരൽതുമ്പിൽ വന്നു പതിവ് വാക്കുകൾ എന്തെ പറയാത്തത് മിഴി മഴ മൗനം നോവ് നിലാവ് കനവ് ഇതൊക്കെ കൈയ്യെത്താ ദൂരത്തായോ നീ ഇല്ലാത്ത ലോകം എനിക്ക് ചിന്തിക്കാനാവില്ലല്ലോ എൻ കവിതേ ..!! ജീ ആർ കവിയൂർ 14 .12 .2019    

മഴ നിഴൽ

Image
വിരഹത്തിൻ നോവുമായി കടൽ തീരത്തോട് പറഞ്ഞകന്നു . മിഴിയോരം നനയുമ്പോൾ മൗനവും ഞാനും മാത്രമായി .!! മഷിത്തണ്ടും പീലിത്തുണ്ടും വളപൊട്ടും പെറുക്കിയെടുത്തു നിനക്കായി കാത്തുവച്ചൊരു നാൾവഴികളിന്നുമൊർമ്മകളിൽ ..!! നിലാവിൻ നിഴലായ് നീ പടർന്നു ഇട നെഞ്ചിൽ കുളിർ കോരുന്നു എത്ര നാളിനി എത്ര കാത്തിരിക്കണം കനവ് കണ്ടിരുന്നു നാളുകളത്രയും ..!! ജീ ആർ കവിയൂർ 13 .12 .2019    

കാത്തിരിപ്പ്

Image
ഋതു  വസന്തങ്ങൾ വന്നകന്നീവഴിയെ പിരിയാതെ ഇനിയെന്നും നിൻ കൂടെ നിഴലായി കുളിർ നിലാവായ് പടരാൻ മനസ്സാകെ മിടിക്കുന്നു  അനുരാഗമേ ...!! മലരിതളുകളിൽ  മണിശലഭങ്ങൾ വട്ടമിട്ടു മഴമേഘങ്ങളിൽ നിൻ ലോലക്കിൻ കിലുക്കമോ മാരിപെയ്യ് തൊഴിയുന്ന നേരത്ത്  മറയാതെ മരിക്കാത്ത നിൻ ഓർമ്മകളെന്നിൽ നിറയുന്നു ..!! എലുകൾക്കപ്പുറത്തു നീ ഉണ്ടാകുമെന്നു    എവിടേയോ മൗനം കനക്കുന്നു സന്ധ്യകളിൽ എഴുതി മായ്ക്കുമി വരികളിൽ മഷി പടരുന്നു  എന്നാണാവോ കാണുക ജന്മങ്ങൾ കാത്തിരിക്കണമോ ..!! ജീ ആർ കവിയൂർ 13 .12 .2019   

വിരഹവും ഗന്ധവും

രാവ് ഭസ്മം പൂശിയ തിരുനെറ്റി നിഴലുകൾക്കു മൗനം മിഴികളിൽ ഭക്തിയുടെ ലഹരി മനസ്സ് ആർക്കോവേണ്ടി കാത്തിരുന്നു മൊഴിയിടറിയ വിരഹം മൂളിമെല്ലെ ഉറക്കം തുങ്ങി നിലവിളക്കും വിശപ്പകന്നില്ല ദാഹമകന്നില്ല കരവലയത്തിലൊതുക്കാൻ വന്നില്ല വിയർപ്പിന് ഗന്ധവും കുളിർകാറ്റും ....!! ജീ ആർ കവിയൂർ 09 .12 .2019

നഷ്ടമായ സ്വപ്നാടനം

Image
ഓർമ്മവള്ളികലൂയലാടി കാറ്റിൽ മനസ്സിലാകെ നിലാവ് പൂത്തു രാമുല്ലകൾ മണം പൊഴിച്ചു കള്ളിമുണ്ടുടുത്തു മീശ പിരിച്ചെത്തിയ രാക്കാറ്റിന്‌ റാക്കിന്റെ രൂക്ഷ ഗന്ധം നിഴലളന്നു വന്ന ചുവടുകളുടെ പദ ചലനങ്ങൾക്ക് കാതോർത്ത് ചുണ്ടിലാകെ മധുരം പകർന്ന് കിനാവുകണ്ടു മയങ്ങിയ നേരം നഷ്ടമായ സ്വപ്നാടനം കണ്ണ് തിരുമ്മി ചിറകടിച്ചു കൂകിവിളിച്ച സമയം പുലരിമഞ്ഞു വന്നു കുളിർകോരി ..... ജീ  ആർ കവിയൂർ 09 .12 .2019

ഓർമ്മയിൽ രാമുല്ല ഗന്ധം .....

Image
വിഷുക്കൊന്ന പൂത്തു കണിയൊരുങ്ങിയതും ഓണം വന്നതും പൂവിളികൾ ഉയർന്നതും മാവ് പൂത്തതും നെൽകതിരുവിരിഞ്ഞതും പാവാടയിൽനിന്നും ദാവണിചുറ്റിയ  വയൽ വരമ്പിലെ ഓടിനടന്ന കാറ്റുമറിഞ്ഞു  കാച്ചിയെണ്ണമണക്കും കുന്തലിൻ ചാഞ്ചാട്ടവും  മിഴികളിലറിയാതെ നാണത്തിൻ കവിത മൊട്ടിട്ടത് കനലെരിയും പാടത്തിരുന്നവൻ വായിച്ചറിഞ്ഞതും  തുടിക്കുന്ന ഇടനെഞ്ചിലെ ഈണങ്ങളൊക്കെ കരിമഷിചേലുള്ള  സന്ധ്യ തിരിതെളിയിച്ചതും നക്ഷതങ്ങൾ  മിന്നിമറയുന്നവാനിലാകെ മധുരം  പകർന്ന രാവിൻ നിലാവിലായി സാമീപ്യ ലഹരികൾനൽകിയാനുഭൂതികൾ ഉറക്കമില്ലാരാവുകൾ തളർന്നുറങ്ങിയതും  ഓർമ്മയിൽ വിരിഞ്ഞ രാമുല്ല ഗന്ധം ..... ജീ  ആർ കവിയൂർ 09 .12 .2019

ആത്മ ലഹരി

Image
ആത്മ ലഹരി ഏതോ ആത്മപരാഗങ്ങൾ തമ്മിൽ  മിഴിചിമ്മിയതോ അണിവിരലാൽ തൊട്ടെഴുതിയ സ്നേഹ ഗീതികയോ നോവകന്ന കിനാവിന്റെ സ്വർഗ്ഗകവാടങ്ങളിലായി കണ്ടതൊക്കെ നിനവിലായി ചേർന്നുനിന്നതോ അനുരാഗവല്ലരികൾ പൂത്തുലഞ്ഞു കാറ്റിലായി  പരാഗ രേണുക്കളിൽ നറു ചന്ദന സുമഗന്ധമോ നിഴൽനിലാവിൽ നാണം പൂവിട്ട മുല്ലവള്ളികളോ നക്ഷത്രങ്ങൾ കിന്നരി തൂക്കിയ വാനകമ്പള ചോട്ടിലായി  ഒരു ശലഭ ചിറകിലേറി പ്രണയമനോരാജ്യത്തിൽ ചേക്കേറാം വരുനമുക്കു പങ്കുവെക്കാം അനുഭൂതിയുടെ ലഹരി സിരകളിൽ ജീ ആർ കവിയൂർ 07 .12 .2019 

മായാജാലം ...!!

Image
ശിശിരവും വസന്തവും ഗ്രീഷ്‌മവും അകന്നു  ഒരു വാക്കിതൊന്നും പറയാതെ പോയി നീ നിന്നെ കുറിച്ച് പാടിയതൊക്കെ ഏറ്റു പാടി മുളം കാടുതൊട്ടകന്ന കുളിർതെന്നലും മധുരം തുളുമ്പും ഗാനമായ്  കുയിലും ഇതൊക്കെ മനസ്സിലിട്ടുരൂട്ടി വാക്കുകൾ വരികൾ സിത്താറിന്റെ കമ്പികളിലൂടെ തൊട്ട വിരലുകളിൽ വിരഹത്തിൻ നോവുകളാൽ പ്രണയ രാഗം തീർക്കുന്ന ഗസൽ നിലാവേ  ..!! കാത്തു കാത്തിരുന്നു ചക്രവാളകോണിലായ് അങ്ങു മാനത്തു മേഘ കീറിൽ നിന്നെത്തിനോക്കുന്നതു പോലെ കണ്ടു ജാലക മറക്കിടയിലൊരു അമ്പിളി മുഖത്തെ ഞാൻ നീ തന്ന കുളിരുമ്മയെന്നുമിന്നു മനസ്സിലാകെ പടരുന്നു സിരകളിൽ ലഹരിയായ് അനുഭൂതിയായ്  പറഞ്ഞാലൊടുങ്ങാത്ത എഴുതിയാൽ തീരാത്തതും ഓർമ്മത്താളുകളിൽ നിഴലായി നിൽക്കുമെന്നും ജീവിത തണലായി ആശ്വാസം പകരും മായാജാലം ...!! ജീ ആർ കവിയൂർ 07 .12 .2019 

സ്വപ്‍ന കുടീരം

Image
ഇല്ലികൊമ്പിന് മീതെ ചെല്ലക്കിളി പാറി ലല്ലലലം പാടി കാറ്റും വന്നു പോയി ഉള്ളിലാകെ കുളിരുകോരി ഉള്ളത് ഉള്ളതുപോലെ പറയാമല്ലോ  ഒളികണ്ണാലെ കണ്ടതവൻ അവളെ ഒളിമങ്ങി സന്ധ്യയകന്നു രാവുണർന്നു നിലാവുമെല്ലെ തഴുകി തലോടി ഓർമ്മകളെ പുളകം കൊള്ളിച്ചു കനവിലൊരുത്സവം കൊടിയേറി മത്താപ്പ് പൂത്തിരി മിന്നിമറഞ്ഞു ആകാശത്തെ തുളച്ചുകൊണ്ടമിട്ട് പൊട്ടി ഞെട്ടിയുണർന്നു കണ്ണുമിഴിച്ചു സ്വപ്‍ന കുടീരം നിലംപൊത്തി ..!!  ജീ ആർ കവിയൂർ 6 .12 .2019 

പ്രകൃതിയുടെ കുസൃതി ...

Image
പ്രകൃതിയുടെ കുസൃതി ... മലയുടെ മടക്കും മഴവില്ലിൻ വർണ്ണങ്ങളും ഇരമ്പിവരും കടലിനു കരയും മഴക്കാറുകണ്ടിട്ടു ആടും മയിലും വാലുമുറിച്ചു കടന്നകലും പല്ലിയും നിറമാറി മറഞ്ഞിരിക്കും ഓന്തും തൊട്ടാൽ വാടും തൊട്ടാവാടിയും    മുള്ളിൽ വിരിഞ്ഞ പനിനീർ പുഷ്പവും നിന്റെ നുണക്കുഴി വിരിയും ചിരിയും നിറഞ്ഞു കവിയും ഉണ്ടക്കണ്ണും പ്രകൃതി നൽകിയ  വരദാനമല്ലോ .. ജീ ആർ കവിയൂർ 6 .12 .2019 painting photo courtesy to Bruce Rolff

പരിഭവങ്ങൾ

Image
പരിഭവങ്ങൾ ജീവിതത്തോട് അല്പമുണ്ട്  പരിഭവങ്ങൾ എന്നാലിവയെക്കാൾ സുന്ദരമായതെന്തുണ്ട് വേറെ    മോഹങ്ങളും മോഹഭംഗങ്ങളും അസൂയയും കുശുമ്പും കുന്നായിമ്മയും നിന്നെ വഴിതെറ്റിച്ചു വശാക്കുന്നു കഷ്ടം നന്മകളെ അറിയാതെ പായുന്നു അവസാനമറിയുമ്പോഴേക്കും എല്ലാത്തിനുമന്ത്യമെങ്കിലും ഉണ്ടല്പം പിണക്കമെന്തെന്നാൽ നീ എനിക്ക് പിടിതരാതെ പായുന്നുവല്ലോ മരിച്ചിട്ടും നിന്നെ പിന്തുടരുന്നു ഹോ ..!! നീയതറിയുന്നില്ലല്ലോ ,,!! ജീ  ആർ കവിയൂർ 4 .12 .2019 photo courtesy to  EDD Art

വിരഹരാഗങ്ങൾ ......

വിരഹരാഗങ്ങൾ ...... വിരഹരാഗങ്ങളലയടിക്കുമി വിചന വീഥികളിൽ നിൻ ഓർമ്മകൾ ഉൾമിഴിയിലാകെ തെളിഞ്ഞു വന്നു മനമാകെ നിലാകുളിർ പെയ്യാനൊരുങ്ങി  മൺ പുറ്റുകളിലനക്കം വെച്ചു പ്രകാശ ശോഭയെ ലക്ഷമാക്കി ചിറകടിച്ചു പറന്നു മോഹശലഭങ്ങൾ നൈമിഷിക സ്വപ്ന ചിറകുകരിഞ്ഞു വീണുടഞ്ഞ ആത്മരാഗങ്ങൾ    വിറയാർന്ന മനമാകെ താനേ  മീട്ടി പ്രണയ വിപഞ്ചിക വീണ്ടും  തനിയാവർത്തനം തുടർന്നു  വിരഹരാഗങ്ങളാൽ ..!! ജീ  ആർ കവിയൂർ 4 12 2019

കാവ്യ സന്ധ്യേ

Image
പകലും രാവുമിണ  ചേർന്നുതമ്മിൽ  പ്രണയാതുരമാം    ചെഞ്ചുവപ്പോ..!!  നിന്നെയാരാണ്  സന്ധ്യയെന്നു  വിളിച്ചത് അറിയാതെ മനങ്ങു  ചോദിച്ചു പോയി ... ക്ഷീണിതന്റെ   സന്തോഷമോ കമിതാവിന്റെ സമ്മോഹനമോ ഗണികയുടെ ഉത്സാഹമോ പ്രപഞ്ച ചക്രത്തിന്റെ ഇടനേരമോ ഏതായാലും ഞാനും നീയുമുള്ള ജന്മ ജന്മാന്തര അനുരാഗമെത്രയോ മാറിവന്ന വസന്തങ്ങൾക്കു കൂട്ടായി നിത്യം നീ വന്നകലുന്നത് കാവ്യമഞ്ജരിയോ ..!! ജീ ആർ കവിയൂർ 3 .12 .2019 

ഗസലായി മാറ്റാൻ ..!!

അഴിച്ചിട്ട  വാർമുടി തുമ്പിലെ  തുളസി  ദളമായി  മാറാൻ  അഴകേറും  കണ്ണിലെ  കരിമഷിയായി  പടരാൻ കഴുത്തിലെ പൊൻ ചരടായി ചേരാൻ കിലുകിലെ  കിലുങ്ങി   ചിരിക്കുമാ  കരിവളകളായി  കിലുങ്ങാൻ  ചിലുചിലെ  ചിലക്കുമാ  ചിലമ്പായി അണിയാൻ വെറുതെ വെറുതെ മോഹിച്ച നേരം കടലാസും മഷിയും അരികത്തു വച്ചു  നിനക്കായി കുറിക്കുന്നത്  പാട്ടായി  മാറ്റാൻ  അറിയാതെ  വെറുതെ മനം മൂളി പോയി ജീ ആർ കവിയൂർ 3 .12 .2019 

മനസ്സിൽ തിരമാല....!!

മനസ്സിലൊരു  തിരമാലയുർന്നിപ്പോൾ  ഊഷ്മളമായ കാറ്റും കൂടെ മെല്ലെവന്നു  ചഞ്ചലമാം  മനസ്സിന്റെ  ഉടമയാമെന്നിൽ  ചാഞ്ചല്യമായി വന്നു നിൻ ചിന്തകൾ ആരോഹണ  അവരോഹണത്താൽ  സപ്തസ്വര നാദ തരംഗങ്ങളാലുയർന്നു ഇടനെഞ്ചു മിടിച്ചു നിൻ വരവറിഞ്ഞേറെയായി ഇടതടവില്ലാതെ ഗസലിൻ വരികൾ നിറഞ്ഞു നിലാവെട്ടം  തെളിഞ്ഞിട്ടും  പാതിരാവോളം പാടിയിട്ടും മനം മടുത്തില്ല , കേട്ടവർ കേട്ടവർ  വീണ്ടും പാടാൻ പറഞ്ഞു  ഹോ !!  പ്രണയത്തിന്റെ മേമ്പൊടിയാലേ ജീവിതമേ നിനക്കിത്ര ഇരട്ടി മധുരമോ ...!!    മനസ്സിലൊരു  തിരമാലയുർന്നിപ്പോൾ  ഊഷ്മളമായ കാറ്റും കൂടെ മെല്ലെവന്നു......!! ജീ ആർ കവിയൂർ 2 .12 .2019 

സ്വപ്നായനം ..!!

Image
സ്വപ്നായനം ..!!     ഏതു പാതിരാവിന്റെ മയക്കത്തിൽ നീ കിനാവിലാകെ പൂനിലാ പുഞ്ചിരൂകി മനം മയക്കും ലഹരിയാലെ വന്നടുത്തപ്പോൾ അറിയാതെയങ്ങു കണ്ണ് തുറന്നു പോയല്ലോ എത്രശ്രമിച്ചിട്ടും പിന്നെ കണ്ടില്ലയിതുവരേക്കും ചടഞ്ഞിരുന്നു അക്ഷരങ്ങൾ നീലിമയാർന്നു കണ്ടതൊക്കെ ഓർമ്മളെ മെല്ലെ കുറിച്ചിട്ടു കൂകി വെളുപ്പിച്ചങ്ങു കിഴക്കുണരും പകലോന്റെ പ്രഭയാലങ്ങു കണ്ണു മഞ്ഞളിച്ചു വിയർപ്പൊഴുക്കി കൂടണഞ്ഞു പതിവുപോലെ കണ്ടു അപ്പോൾ ജാലക വാതിലിൽ വന്നു നിന്ന് എത്തി നോക്കിയാമ്പിളി മുഖമെന്നെ മാത്രമായ് ഏറെ നേരമോർത്തു മയക്കത്തിലാണ്ടു പോയപ്പോൾ സ്വപ്‌നത്തിന്റെ തേരേറി വന്നിതാ വീണ്ടും കാതര മിഴിയാളവൾ കോർത്ത മുല്ലപ്പൂ ചിരിയുമായി  പിടിതരാതെ കടന്നകന്നവൾ പതിവ് പോലെ കഷ്ടം ..!! ജീ ആർ കവിയൂർ 2 .12 .2019      

മിടിക്കും ഹൃദയവുമായി .....

Image
ഒടുങ്ങാത്ത എൻ പ്രണയത്തെ വഴിയിൽ ഉപേക്ഷച്ചു പോന്നു നീ അറിയും വരും നാളുകളിൽ . വിട്ടകലുമീ നഗരത്തിൽ നീ ഒറ്റക്കാകും . ഓർക്കുമപ്പോൾ നാം പിന്നിട്ട വഴികളും അതു തന്ന മധുരവും പുളിയും കയ്പ്പും വിരസത നിന്നെ വിരഹമെന്ന നോവറിയിക്കും വികാലമാക്കും പല വഴിയാക്കുന്നു  ചിന്തകളെയും . നിലാവുദിക്കും നക്ഷതങ്ങും മിന്നിമറയുന്നു . എന്നാൽ നിന്നിൽ നിഴലായി  ഞാനൊരു അന്ധകാരമായി നോവിച്ചു കൊണ്ടിരിക്കും.. ഇനിയറിയുക വരികയീ ചക്രവാളത്തിനപ്പുറം ഉണ്ടാവും നിനക്കായി കാത്തിരിക്കുന്നു നിലക്കാത്ത മിടിക്കും ഹൃദയവുമായി ..... ജീ ആർ കവിയൂർ 30.11.2019

എന്തിനു നോവിക്കുന്നു..!!

Image
എന്തിനു നോവിക്കുന്നു..!! നീയെനിക്കു  ഓർമ്മകളിൽ നിറയും നിലാവസന്തം അരികിലുണ്ടായിരുന്നപ്പോളറിഞ്ഞില്ല നിൻ സുഗന്ധം ആ സാമീപ്യത്തിന്റെ മൃദുലതയും ഹൃദയമിടിപ്പും എത്രയോ വ്യാഴവട്ടങ്ങളിൽ  കണ്ടറിഞ്ഞു നാം അത് നൽകും ലഹരിയുടെ അനുഭൂതികളും ഇന്നുമെന്തെ എന്നെ ഇങ്ങിനെ വേട്ടയാടുന്നു ഉള്ളപ്പോളറിഞ്ഞില്ലല്ലോ ഉള്ളകത്തിൽ ഉതിരും സ്നേഹമധുരത്തിൻ സ്വാദ്. മുള്ളുകൊള്ളിക്കുന്നു അക്ഷരങ്ങൾ വിടർന്നു വിരിയുന്നു വരികളായി കവിതകൾ വായിക്കാനാവാതെ കണ്ണുകൾ നിറയുന്നു നാവുവരളുന്നു നെഞ്ചകമൊരു മരുഭൂമിയായി പ്രണയമേ നീ എന്തിനു നോവിക്കുന്നിങ്ങനെ ..!!  ജീ ആർ കവിയൂർ 30 .11 .2019 

പഴമകൾക്കു പുതുമണം

Image
പഴമകൾക്കു പുതുമണം ഇരുളിനു മൂക്ക് തുളയ്ക്കുന്ന ഗന്ധം  വേദനകളുടെ ഉള്ളനക്കങ്ങളിൽ ആട്ടുകട്ടിലിന്റെ തുരുമ്പിച്ച ഞരക്കം എവിടേയോ താരാട്ടിന്റെ മാറ്റൊലികൾ ഓർമ്മകൾ മിഴിയിണനനച്ചു പകൽ വേദമന്ത്രങ്ങളുടെ ധ്വനിക്കൊപ്പം ഇരുത്തി മൂളുന്നു  ഉത്തരത്തിലെവിടേയോ വാലുമുറിച്ചു ഓടി തളർന്ന ഗൗളി കണ്ണുപൊത്തി കളിച്ചോടിയ ഒളിയിടങ്ങളിൽ മൗനം തളം കെട്ടി നിന്നപോലെ നടുമുറ്റം പിന്നിട്ടു ദീപം വിളികളുമായി ഓപ്പാളുടെ കിളികൊഞ്ചലിന് വർദ്ധക്ക്യത്തിന്റെ  തേങ്ങൽ കോലായിലെ ചാരുകസാലക്കു ചുവട്ടിലെ താംമ്പുല കോളാമ്പിക്കു നിറംമങ്ങൽ  മൂലക്കു തൂങ്ങി കിടന്ന കാലൻ കുടക്ക് നര ചിന്തകൾ അറയും നിറയും നിലവറയും താണ്ടി ചെത്തുവഴികൾ കറുത്ത പാമ്പുപോലെ നീണ്ടു ചെറുമകന്റെ കൂടെ ഉള്ള സവാരി പുതിയ വണ്ടിയിലുടെ  പാഞ്ഞു ..... ജീ ആർ കവിയൂർ 29 .11 .2019 

ഉണർവ്

Image
അന്തിവാനത്തു വിടവാങ്ങുന്ന പകലിന്റെ വർണ്ണം മനസ്സിൽ തീർക്കുന്നു വിഷാദം നഷ്ട്ടം വന്ന പകലിന്റെ ഓർമ്മകൾ യാത്ര ഒടുങ്ങാത്ത വഞ്ചിയുടെ തീരത്തെ കാത്തിരിപ്പിന് വിരഹത്തിന്റെ ഛായ. പ്രകൃതിയെ പാടി ഉണർത്തുന്ന കിഴക്കുന്നരും പക്ഷികൾ പ്രതീക്ഷയുടെ  ചിറകുവിരിച്ചു ഉയരുന്നു . വരും വരാതിരിക്കില്ല നല്ലൊരു ദിനത്തിന്റെ ഊർജ്ജം ആവാഹിച്ചു കൊണ്ടു എഴുനേറ്റു . വരുമിനി രാവും നിലാവും അടങ്ങാത്ത മോഹവും നിദ്രാവിഹിനമാം കാതുകളിൽ വിരഹ മുരളിയുടെ നാദവും. കുളിർ തെന്നാലിന്റെ തഴുകളിൽ ഉണരുന്ന ഓർമ്മകളിൽ . കൈകൾ കൂട്ടി തിരുമ്മി മുഖം തുടച്ചു കൈ വീശി നടന്നു അനന്തതയിലേക്ക് മനം ആരും അറിയാത്ത ചിന്തയും പേറി . കാത്തിരിപ്പിനു ഒടുക്കം കൈനീട്ടി ഉയർത്തും പ്രകാശത്തിൻ ആത്മവിശ്വാസം . ജീ ആർ കവിയൂർ 29   .11 .2019 

പൂമര ചുവട്

Image
മൗനം മൃതിയടഞ്ഞു മൊഴികൾ ഉണർന്നു കൊലുസ്സിന്റെ മൊഴി അഴകിന്റെ സ്പര്ശനം മേറ്റു ഓർമ്മകൾ ഉറങ്ങുന്ന മരച്ചോട്ടിൽ വേരുകൾക്കിടയിൽ വിരിച്ചിട്ട പൂവീണ പരവതാനിയിൽ ചിത്രങ്ങളോരോന്നു തെളിഞ്ഞു ...... മിടിപ്പുകളേറി ഉയർന്നു താഴുന്ന നെഞ്ചകത്തു വിങ്ങും തേങ്ങൽ വിരഹമെന്നും പേറുവാൻ വിധി .... ജീ ആർ കവിയൂർ 28   .11 .2019 

കമ്പനം ചുണ്ടിൽ

Image
കമ്പനം ചുണ്ടിൽ ചില്ലകൾ പൂത്തുലഞ്ഞു കാറ്റിനു സുഗന്ധം ഹൃദയത്തുടിപ്പുകളേറി  പഞ്ചാരി പാലട പ്രഥമൻ നെഞ്ചിലൂടെ തുടികൊട്ടി നുണക്കുഴികവിളിൽ നിലാവ് വർണ്ണങ്ങളൊരുങ്ങി പൂരക്കളി ഇളകിയാടി കുടമാറ്റം തായമ്പക ഋതുക്കൾ മാറിമറിഞ്ഞു തരിവളകൾ ചിരിച്ചുടഞ്ഞു    വസന്തം ഊയലാടി ..... മൗനം മിഴിതുറക്കുമ്പോൾ മൊഴികൾ കിനാക്കണ്ടു  ചുണ്ടിലൂടെ പ്രണയ മധുരം ..!! ജീ ആർ കവിയൂർ 27  .11 .2019 

മനം തേടിയലഞ്ഞു

Image
സന്ധ്യയുടെ പരിഭവം ചില്ലകളിൽ ചേക്കേറി രാവിന്റെ കണ്ണുകളിൽ മയക്കം നിലാവിന്റെ കുളിർവെട്ടം ഒരുക്കി മൗനം മിഴികളിൽ ഉറക്കം നടിച്ചു സ്വപ്നം എത്തിനോക്കാനൊരുങ്ങി മിഴികൾ കണ്ടതൊക്കെ സത്യമോ  പതഞ്ഞു പൊങ്ങി വിരഹം ഉടലാഴങ്ങളിൽ തേടി പ്രണയം വിടർന്നകണ്ണുകളിൽ ഉണരും പുലരിക്കൊപ്പം സൂര്യ പ്രഭയുടെ തിളക്കം ഓർക്കും തോറും അനുഭൂതി ഇന്നലെകളെ മറക്കുവാനാവാതെ മനം തേടി  സ്വാന്തനം ...!! ജീ ആർ കവിയൂർ 26  .11 .2019 

കാത്തു കാത്തു മടുത്തു

Image
കാത്തു കാത്തു മടുത്തു നീയകലുന്നത് വേർപാടിൻ ദുഃഖം ഇനി നീ വരാതിരുന്നാലും ദുഃഖം വീണ്ടും വന്നു പോകുന്നതും ദുഃഖം നിലാവിൻ ചിരിക്കും മുഖം കണ്ടു രാവിൻ വഴിക്കണ്ണുമായി കാത്തു കിടന്നു കരീലക്കാറ്റായി കാതിനരികിൽ പദചലനങ്ങൾ ഓർമ്മകൾ വന്നു പോയിക്കൊണ്ടിരുന്നു എന്നിരുന്നാലും നീ വരാതെ ഇരിക്കല്ലേ മാറ്റല്ലേ നിന്റെ വരവിന്റെ ചിന്തകൾ എൻ ഇടവഴികളിലൂടെ മഴ പെയ്തകലുമ്പോൾ നീ മഴവില്ലായി വന്നു മാഞ്ഞകലുമ്പോൾ വെയിലും തണലും വസന്തവും കാറ്റും മൂളിയകലുമ്പോൾ ആരുമറിയാതെ ഓർമ്മകളിൽ നീ മാത്രം വന്നു പോകുന്നു ഇനിയെത്ര നാളിങ്ങനെ പിടിതരാതെ ജന്മജന്മങ്ങൾ കാത്തിരിക്കണം ജീ ആർ കവിയൂർ 25 .11 .2019  

മനമെവിടെയോ കൈവിട്ടു

Image
കേട്ടില്ല  നിൻ  കൊലുസ്സിൻ  കൊഞ്ചലുകൾ കേട്ടില്ല നിൻ കരിവളകളുടെ    കിലുക്കങ്ങളൊക്കെ  ഒരു   പുഴപോലെ  ഒഴുകി  നടന്നങ്ങു മനമിന്നൊരു  ആഴക്കടലിൽ ചേരുന്നു      മുങ്ങാൻ കുഴിയിട്ടു നടന്നു എന്നിട്ടും  കണ്ടില്ല        നിൻ ചിരി വിടരും  ചാകരയും    വെട്ടി തിളങ്ങും  മുത്തുക്കളുള്ള ചിപ്പികളുടെ  കൂട്ടങ്ങൾ വലയിൽ ദിനരാത്രങ്ങൾ   പോയിയെങ്കിലും  കര   കാതോർത്ത്   കിടന്നു  കടലിന്റെ ആർദ്രമാം  വിരഹ  തേങ്ങലുകൾ ആശ്ലേഷങ്ങളെറ്റു വാങ്ങാനായി    ജീ ആർ കവിയൂർ 23 .11 .2019

പ്രണയിനി നീയറിയുമോ

Image
പ്രണയിനി നീയറിയുമോ എൻ പ്രാണനിൽ കുതിരും വേദന .... അണയുവാൻ വെമ്പും ചിരാതിൻ ആളിക്കത്തും പ്രകാശ ദുതി തൻ ആഴമളക്കും ഇരുളിൻ തേങ്ങലുകൾ അലയടിക്കും ആഴിയുടെ നോവുകൾ പ്രണയിനി നീയറിയുമോ എൻ പ്രാണനിൽ കുതിരും വേദന .... കാതോർത്തിരുന്നു മൗനമായി കൊരുത്തൊരു വിരഹത്തിൻ ചാലിച്ച കണ്ണുനീർ പൊടിക്കുമാ വാക്കുകളാൽ ആർദ്രത നിറയും വരികൾ പ്രണയിനി നീയറിയുമോ എൻ പ്രാണനിൽ കുതിരും വേദന .... നയങ്ങളാൽ കഥപറഞ്ഞൊരു നാം പിന്നിട്ട നിമിഷങ്ങളും നിൻ ഓർമ്മകൾ മെയ്യുമാ കാലത്തിൻ ആനന്ദാനുഭൂതിയിലേക്കു  നയിക്കുന്നു പ്രണയിനി നീയറിയുമോ എൻ പ്രാണനിൽ കുതിരും വേദന .... ജീ ആർ കവിയൂർ 22 .11 .2019

കൊതിയുണർന്നു

Image
നിൻ മൗനം നിഴല്‍ പടര്‍ത്തി നിലാവെണ്മക്കൊപ്പം തണലായി കുളിര്‍കാറ്റിനു   കഥകളേറെ ഓർമ്മകൾക്ക് നനവെറുന്നു മിഴിയിണകളിൽ നിന്നും ഓളങ്ങളലയിളകി വീണുടഞ്ഞു ജന്മജന്മാമന്തര വിരഹ നോവോ നീയറിയാതെ ഒഴുകിയിറങ്ങി തലയിണക്കു  ലവണരസം.. അറിഞ്ഞു ഓരോ നിമിഷങ്ങലുടെ ശ്വാസനിശ്വാസ ധാരക്ക് ഊഷ്മള   പ്രണയഗന്ധമോ .. ആരോഹണവരോഹണങ്ങളിൽ മാറ്റൊലി കൊണ്ടു  നിന്റെ വേദനയുടെ ഗസൽ നാദം രാവിന്റെ സംഗീതം ലഹരിപടർത്തി നിൻ സാമീപ്യത്തിനായി കൊതിയുണർന്നു ..!! ജീ ആർ കവിയൂർ 21 .11 .2019  

ശിവ ശിവ ശംഭോ ശംഭോ

ഹര ഹര ശംഭോ ശിവ ശിവ ശംഭോ ശംഭോ ഹനിക്കുന്നു നീ എല്ലാ ദുരിതങ്ങളും ശംഭോ ഓർത്തു വിളിച്ചിടുകിലരികത്തു എത്തും ഓച്ചിറ വാഴും പരബ്രഹ്മ മൂർത്തി ഓംകാര നാദത്താലർച്ചന നടത്തുകിൽ ഒഴിയാ ദുരിദങ്ങളകറ്റിടും ശിവനേ ....!! ഹര ഹര ശംഭോ ശിവ ശിവ ശംഭോ ശംഭോ ഹനിക്കുന്നു നീ എല്ലാ ദുരിതങ്ങളും ശംഭോ ആകാശം മേൽക്കൂരയായി അവിടുന്നു ആൽ തറയിലമരുന്നു ആശ്രിതർക്കെല്ലാം ആവോളം അനുഗ്രഹം ചൊരിയും അവിടുത്തെ ലീലകളപാരം ശിവനേ ..!! ഹര ഹര ശംഭോ ശിവ ശിവ ശംഭോ ശംഭോ ഹനിക്കുന്നു നീ എല്ലാ ദുരിതങ്ങളും ശംഭോ പണ്ടു മുതലങ്ങു വൃശ്ചിക മാസത്തിൽ പന്ത്രണ്ടു വിളക്കുത്സവത്തിനായി പാർത്തു കഴിയുന്നു പടനിലത്തിൽ കുടിവച്ചു പ്രാർത്ഥിക്കുന്നു നിന്നെ ഭക്തജനം ശിവനേ ..!! ഹര ഹര ശംഭോ ശിവ ശിവ ശംഭോ ശംഭോ ഹനിക്കുന്നു നീ എല്ലാ ദുരിതങ്ങളും ശംഭോ നിന്നെ   ഭജിച്ചുകൊണ്ടങ്ങു എട്ടുകണ്ടം ഉരുളുകിൽ നീങ്ങുമല്ലോ  മാറാ  വ്യാധികളൊക്കെ   ശിവനെ നേർച്ചയായി  ഉരുക്കളെ  നടക്കു  നിർത്തുകിൽ നീങ്ങുമല്ലോ ദുഃഖദുരിതങ്ങളൊക്കെ ഒപ്പം നൽകിടും അശരണർക്കു വഴിപാട് കഞ്ഞിയെങ്കിൽ മോക്ഷഗതി നല്കുമല്ലോ ശിവനേ ..!! ഹര ഹര ശംഭോ ശിവ ശിവ ശംഭോ ...

എന്നെയറിയുമ്പോഴേക്കും ..!!

എന്നെയറിയുമ്പോഴേക്കും ..!! ചിതറിവീണ  നിലാവുപോലെ  നിൻ ചിരിമുല്ല പൂത്തുല നേരം ഉള്ളിലൊരായിരം നക്ഷത്രങ്ങൾ  മിന്നിമറയുന്ന മൃദുലാനുഭൂതി ,,,, കൺചിമ്മിയൊന്നു  കൂടി നോക്കിയറിയാതെ കിനാവോ മിഴിയിണയിൽ മായാജാലമോ തഴുകിയകന്ന കാറ്റിനും നിന്റെ ഗന്ധമായിരുന്നോ തണുപ്പകറ്റാനാവാതെ മനം നൊന്തു തേങ്ങി കണ്ടതൊക്കെ ഓർത്ത് കൊരുത്തു അക്ഷരങ്ങളെ ഓരോന്നായിരുന്നു ക്ഷതമില്ലാതെ വരികൾ വഴിത്താരയായ് നിന്നരികത്തെത്തുമ്പോഴേക്കും  കവിതയായ്  ഇനിയെൻ തേങ്ങലുകളെന്നെങ്കിലും നിന്റെ മിഴികളിലൂടെ കടന്നകലുമ്പോഴേക്കും എഴുതാപ്പുറങ്ങൾക്കുമപ്പുറത്തേക്കു എൻ ആത്മാവു കടന്നകലുമല്ലോ.....!! ജീ ആർ കവിയൂർ 21 .11 .2019  

അമ്മേ ശരണം ദേവി ശരണം

അമ്മേ ശരണം ദേവി ശരണം പലിപ്ര കാവിൽ വാഴുമ്മേ ശരണം ..!! തുലാമാസ ഉത്രട്ടാതി നാളിലായി തുല്യം ചാർത്തി തന്നെനിക്കു ജന്മനാൾ തുണയായി താങ്ങായി എൻ കൂടെ വിളിച്ചാൽ വിളിപ്പുറത്തല്ലോയമ്മ എൻ പലിപ്ര കാവിൽ വാഴുമ്മേ    ...!! അമ്മേ ശരണം ദേവി ശരണം പലിപ്ര കാവിൽ വാഴുമ്മേ ശരണം ..!! നിൻ അന്തികെ തന്നു നീ ദർശനമായി നിവസിക്കാനൊരു ഇടം അമ്മേ നിത്യവും സ്മരിക്കുന്നു നിൻ നാമം നയിക്കുന്നു അനവരതം ഞങ്ങളെ നീ... എൻ പലിപ്ര കാവിൽ വാഴുമ്മേ    ...!! അമ്മേ ശരണം ദേവി ശരണം പലിപ്ര കാവിൽ വാഴുമ്മേ ശരണം ..!! 11.11.2019

നഷ്ട കനവുകൾ

Image
നഷ്ട  കനവുകൾ പലവുരു പറയാനൊരുങ്ങിയ  വാക്കുകൾ പെരുമഴ  മേഘങ്ങളായിമാറിയല്ലോ പകലെന്നോ രാവെന്നോർക്കാതിരിക്കാനാവില്ല പെയ്യ്തു ഒഴിയാനാവാതെ ഉള്ളിൽ ഇടിമിന്നലായി അവസാനമാണ് കണ്ണുനീർമഴയായ് മാറുമ്പോൾ അറിയാതെ പോയല്ലോ പ്രണയമെന്ന വാക്കിന്‌ അറിവില്ലാ നാളിന്റെ മറവിയായിരുന്നു അരികിലൊന്നു വന്നു മറയുമോയെന്നു എത്രയാശിച്ചിട്ടുമില്ല   ഒരു കാര്യമെന്നു എഴുതി മഷിയുണക്കി വെട്ടിമായിച്ചിട്ടു എഴുതാനിരിക്കും വരികളെ തേടി എഴുതാപ്പുറങ്ങൾ   തേങ്ങി കിടന്നു   ,,!!  ജീ  ആർ  കവിയൂർ 15.11.2019 

moods

Image
The melancholy state has gone off true agony come to an end dark days clouds went away bells from heaven heard Deep into my ocean of thoughts... A sparkle of light with immense of words .... Climb up to the tranquility.... Silence is the ultimate reach of mind. gr kaviyoor 14.11.2019

എൻ ജാള്യതയിൽ

Image
ഞാനറിയാ രാമഴയിൽ നിലാമഴയിൽ എൻ കിനാവു പൂത്തു നിൻ മിഴിയഴകിൽ പൂക്കൾ വിടർന്നു തുമ്പികൾ പാറി വസന്തം വർണ്ണങ്ങൾ വാരിവിതറി മുളങ്കാടിൻ മൂളലിനൊപ്പം വന്നു നീ വന്നൊരു മരന്ദവുമായി മന്ദം വന്നൊരു കുളിർകാറ്റേ മഴവിൽ നിറങ്ങളാൽ വന്നു വരികളിൽ ഞാനറിയാതെ എൻ ചിതാകാശത്തിൽ ശലഭ ചിറകടിപോലെൻ കൺ പീലികൾ കൊതിച്ചൊരു നിദ്രക്കായ് യാമങ്ങൾ ഓർമ്മകളിൽ മൗനം പൂക്കാ താഴ്വരയിൽ എൻ ജാള്യതയിൽ വന്നു പുഞ്ചിരിച്ചു പുലരിവെട്ടം ..!! ജീ ആർ കവിയൂർ 14 .11 .2019

കിനാ മഴയിൽ ......

ആലിലകൾ കാറ്റിലാടി കഥപറയും ആ തണൽ ചുവട്ടിൽ നിന്നെയും കാത്ത് നിന്ന സന്ധ്യകളിൽ ആകാശം കുങ്കുമം തൊട്ട് പ്രദക്ഷിണം വച്ചുവരും നേരത്ത് മന്ദം  കുളിർ ചന്ദന തണുവാൽ തൊടും ചുണ്ടാണി വിരലിൻ മൃദു സ്പര്ശനം കാത്ത് കാത്ത് നിൽക്കും നേരം  ..... ഞാനറിയാതെ എൻ മനതാരിൽ കുറിച്ചിട്ട വരികൾക്ക് തേനൂറും മധുരം രാമഴയിൽ നിലാമഴയിൽ നനഞ്ഞുവരും കുളിർകാറ്റേ മണം പകരുന്നുവോ മുല്ല പൂമണമായ് മനസ്സിൽ മഷിയെഴുതും നിൻ മിഴിയഴകിൽ മറന്നുറക്കംവരാ രാവുകളിൽ ഒരു കൺ പോള കനവിനായി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അരികിൽ നിന്നോർമ്മപകരുന്ന തലയിണക്കുമെന്തേ നാണം ..!! പകലണയും നേരമായി പുലർകാല സൂര്യൻ തൊട്ടുണർത്തിയ നേരം കണ്ടതൊക്കെ കനവെന്നറിഞ്ഞു തെല്ലു ജാള്യതയോടെ ഇരിക്കുമ്പോൾ അകലെ നിന്നൊരു കാക്കകുയിൽ പാടി എന്തെ ഞാനറിയാ രാഗം പ്രണയ രാഗം ....!!  ജീ ആർ കവിയൂർ 11.11.2019

നിത്യ വസന്തമേ

Image
ഏതോ വേനൽ മഴയായ് നീ വന്നെൻ  ഹൃദയവാതായനത്തിൽ  വന്നു  മുത്തമിട്ടു വിരഹ വേദനയുടെ മുൾമുനകളോടിച്ചു  വിരിയിച്ചില്ലേ പ്രണയത്തിൻ മുകുളങ്ങൾ ..!! പോകല്ലേ എന്നിൽ നിത്യ വസന്തമായ് മയിലായി മാറി നൃത്തത്തിന് ഹിമാലയത്തിലേറ്റണെ ..!!    കുയിലായി  പഞ്ചമം പാടി എന്നിൽ ആനന്ദയാനുഭൂതിയുടെ ലഹരിയിലാഴ്ത്തണമേ ..!! ഏഴു സാഗരങ്ങൾക്കുമപ്പുറം മുള്ളോരു മൗന സരോവരത്തിന്നാഴങ്ങളിൽ നിന്നും മുത്തുകൾ വാരി വിതറി എന്നെ നിൻ സ്വപ്‍ന ലോകത്തിലെ സർഗ്ഗ സന്തോഷമാക്കണേ ...!! നിന്നിലെ നിന്നിലായ് ഉള്ളിന്റെ ഉള്ളിലായി നിനക്കാത്ത സത്യ സരണികയിലെയിടങ്ങളിൽ നിൻ പുഞ്ചിരി  വിരിയും  കുസുമങ്ങളാലെന്നെ  മോഹന സുന്ദര പീയുഷഹാരമായി മാറ്റുകയില്ലേ ..!! ജീ ആർ കവിയൂർ 08 .11 . 2019  photo by Nazir ahad 

കുറും കവിതകൾ 803

സന്ധ്യ ചേക്കേറിയ കിളികൾ നാമംചൊല്ലി രാവണഞ്ഞു ..!! ഇരുളൊന്നുമറിയാതെ നിലാപുഞ്ചിരിയിൽ . ഒന്നുമറ്റൊന്നിന്റെ വിശപ്പകറ്റി ..!! കൺനിറയെ വിശപ്പുമായ് നോവിന്റെ നിഷ്കളങ്കത. വീട്ടിലേക്കുള്ള വഴിയിൽ ..!! മഴയും കാറ്റുമറിഞ്ഞില്ല അവർ കൈമാറിയതൊക്കയും ഹൃദയമേ നിന്റെ വഴികൾ ..!! ആമ്പൽ വസന്തം പുഞ്ചിരിച്ചു പൂമ്പാറ്റയെപോലെ അവൾ ചിറകുവിരിച്ചു പാറി നടന്നു ..!! കടലിനെ നോക്കി അവൾ പാടിയുറക്കെ . അവനോളമെത്തിയില്ലല്ലോ ആവോ !! പുത്തനുടുപ്പിട്ടു പുതിയ പ്രതീക്ഷയുമായ് പുലരിയവൾ വിരുന്നുവന്നു ..!! പുലരിവെട്ടമരിച്ചിറങ്ങി ചീനവലകൾ കാറ്റിലാടി പ്രതീക്ഷകളുമായ് കടമക്കുടി..!!

മൗനമേ അടങ്ങുക ..!!

Image
മൗനമേ നീയെന്നെ കൊണ്ടു  പോകുക മാരിവില്ലുകൾ നൃത്തം വെക്കും മിടം കടന്നു    മുത്തു മഴപൊഴിക്കും വഴിയേ വീണ്ടും മലകളും കടന്നു താഴ്വാരങ്ങളിലൂടെ മുല്ലേറും തൊട്ടാവാടികൾ കണ്ടങ്ങു മയൂരങ്ങൾ പീലിവിടർത്തിയ വർണ്ണങ്ങളും മുളങ്കാടിൻ മർമ്മരങ്ങൾ സംഗീതകയൊരുക്കുന്ന  മധുതൂകും മൊഴിയുമായ് പാട്ടുപാടിയൊഴുകി  മണലരിച്ചു കല്ലുരുട്ടി കഥ പാടി പതഞ് മിഴിയഴകൂറ്റി കലങ്ങി മറിഞ്ഞു അങ്ങ് മഞ്ചിമകൾക്കപ്പുറം  ലവണരസമായി മിന്നാര കനവുകളുടെ അലകളുയർത്തി മടിത്തട്ടുകളിൽ പോയി നനവറിയിച്ചു മടങ്ങുക ശബ്ദാനമായി മാറ്റൊലിയായ് മന്ദം മന്ദം അടങ്ങുക നിശാന്ത മൂകയായ്      ജീ ആർ കവിയൂർ 7 .11 .2019

തംമ്പുരുവായ് മനം

Image
തമ്പുരുവായ് മനം തഴുകുന്ന കാറ്റിൻ അലകളിലായ് താനേ മൂളും തംമ്പുരുവായ് മനം ....!! രാമഴ തോർന്നു മാനം തെളിഞ്ഞമ്പിളി നിലാപുഞ്ചിരി തൂകി പ്രണയം തുളുമ്പി ഓർമ്മകളാൽ കൊരുത്തൊരു അക്ഷരങ്ങൾ ഓടിക്കളിച്ചു വിരൽത്തുമ്പിൽ പാട്ടായ് നിനക്കറിയാമോ ആവോ ഇതിന് മധുരം നിലക്കാപ്രവാഹം അതി തരളം താളലയം .... തഴുകുന്ന കാറ്റിൻ അലകളിലായ് താനേ മൂളും തംമ്പുരുവായ് മനം ,,!! കളിത്തട്ടൊരുങ്ങി ആട്ടവിളക്കാളി കത്തി കണ്മഷി പടർന്നു ചുണ്ടിൽ പുഞ്ചിരി പാലോളിമിന്നി കണ്ണടച്ചു കണ്ട കാഴ്ചകളൊന്നുകൂടി കാണാനാവാതെ കരൾപിടച്ചു കനവ് പിഴച്ചു കളിചിരി മാഞ്ഞു മറഞ്ഞു കവിളിണകൾ നഞ്ഞുണങ്ങി ലാവണരസം പടർന്നു കരകടലിന് കാലൊച്ചക്കു കാതോർത്ത് കിടന്നു കണ്ണിണകളടക്കാതെ  രാവുപകലിനോടെന്നപോൽ  ..!! തഴുകുന്ന കാറ്റിൻ അലകളിലായ് താനേ മൂളും തംമ്പുരുവായ് മനം ..!! ജീ ആർ  കവിയൂർ 04  .11  . 2019  

കുറും കവിതകൾ 802

കുറും കവിതകൾ 802 മഴമേഘങ്ങൾ ചുംബിച്ചു സന്ധ്യകിരണങ്ങൾ മിഴികൂമ്പി കടലിളകിയാടി ആമോദം ..!! തെരുവോര മതിലിൻ വിടവിൽ എത്തിനോക്കുന്നു വസന്തം വന്നില്ലയവൻ മൂളിപ്പാട്ടുമായ് ..!! നിരത്തിൽ വീണൊരു നീഹാരമാർന്ന കരിയില . വീശിയ കാറ്റിനു തേങ്ങൽ ..!! വിസ്മയമാർന്ന  വദനം മിഴികൾതേടി സാകൂതം അമ്മയുടെ നിഴലകലെ ..!! വസന്ത ലില്ലികൾ പുഞ്ചിരി വിടർത്തി. ശലഭങ്ങൾ പാറി നടന്നു ..!! ചൂട്ടിനു പിറകെ . രാവിൻ നിശബ്ദതയിൽ നടന്നടുത്തു പൊത്തി തെയ്യം   ..!! നീന്തി നടന്നു കപ്പലും കപ്പിത്താനും  മരുക്കടലിൽ  ദാഹം..!! മണിയടി ഒച്ച നടത്തത്തിന് വേഗത . വരാന്തയിൽ ചൂരലുലാത്തി ..!! കാറ്റിന്റെ ചിറകടി വാഴയിലകൈയ്യിൽ പ്രണയം ഊയലാടി ..!! വടിവീശിയടുത്തു ചാമുണ്ഡി തെയ്യം . ഭക്തി ഓടിനടന്നു ..!!

അവളുടെ വരവുംകാത്ത് ..!!

Image
അവളുടെ വരവുംകാത്ത് ..!! മരം കോച്ചും തണുപ്പത്തും മഞ്ഞവീഴും വീഥികളിലും ഇലപൊഴിയും ശിശിര കുളിരിൽ അമാവാസിയുടെ നിഴൽ പരക്കും വേളകളിൽ കാറ്റ് മൗന തപസ്സിൽ മുഴുകിനിൽക്കുമ്പോൾ ഇമകളടയാതെ ശ്വാസഗതിയേറുമ്പോൾ സാന്ദ്രത ഏറും ജീവിത തുരുത്തിൽ ഏകാന്തത കാർന്നു തിന്നുന്ന നിമിഷങ്ങളിൽ ആളനക്കങ്ങൾക്കു കാതോർക്കുന്ന മനം അറിയുന്ന നോവുകൾ ഉണങ്ങട്ടെ , മറവിയുടെ ലേപനം പുരളട്ടെ ഇനിയും വരട്ടെ വിരൽ തുമ്പിൽ സ്വാന്തനവുമായ് കൂട്ടിനായ് കവിത അവൾ ജീ ആർ കവിയൂർ 31 .10 2019

കുട്ടികുറുമ്പുകൾക്കായ് ....

Image
കുട്ടികുറുമ്പുകൾക്കായ് .... 'അ ' ആദ്യം പറഞ്ഞതും അമ്മ പഠിപ്പിച്ചതും ആശാൻ ചൊല്ലിത്തന്നതും 'അ' മുതൽ 'അം' വരെ..!! എൻ ഭാഷ അമ്മിഞ്ഞപാലോളം മധുരമുള്ള 'അമ്മ പറഞ്ഞതാണെന്റെ ഭാഷ ആറു കടന്നാലും ആഴികടന്നാലും ആരും മറക്കില്ലെന്റെ മലയാളമെന്ന ഭാഷ ..!! കുടുബം 'അ 'യും ഇമ്മായും ചേർന്നാൽ 'അമ്മ അ  യും ഇച്ഛയും ചേർന്നാൽ അച്ഛൻ അ യും അനുനയവും ചേർന്നാൽ അനുജൻ അ യും , മ്മായും ,ച്ഛ യും ,ജാ യുമില്ലാതെ എന്ത് കുടുബം ..!! അക്ഷരം അമ്മയാകാശത്തു കാട്ടിത്തന്നു അമ്പിളി അമ്മുണ്ണാൻ  തന്നു ഉരുളയോടൊപ്പം പർപ്പടകം ആശാന്മാർ വിരലിൽ പിടിച്ചു പഠിപ്പിച്ചു തന്നതും അവസാനം വരെ കുടെ ഉള്ളത് അക്ഷരം ..!! അച്ഛൻ അമ്മ കാണിച്ചു തന്നു സ്നേഹത്തെ  ആ വിരൽ തുമ്പ് പടിച്ചു നടന്നു ആശിച്ചതെല്ലാം വാങ്ങിത്തന്നു അകലത്താണെങ്കിലുമിന്നറിയുന്നു  അച്ഛനെ ..!! അടുക്കള.                              അവിയലും തോരനും തീയലും. ആവിയും മണവും പരക്കുന്നതും അണയാതെ അടയാതെ സ്നേഹം ഇളക്കും. അമ്മയുടെരസതന്ത്രങ്ങൾ തീർക്കുമിടം. ജീ ആർ കവിയൂർ 3...

മൗനനോവ്

Image
വസന്തങ്ങൾ വന്നു കുയിലുകൾ പാടി പലവട്ടം ഇലയും പൂവും പൊഴിച്ച് ഉടയാടകൾ മാറി  ഋതുക്കൾ വാല്മീകങ്ങളിൽ നിന്നും ശലഭങ്ങൾ പറന്നുയർന്നു വാക്കുകൾ ഒരുക്കി ഞാനേറെ  കാത്തിരുന്നു ഒരു പുഷ്പം നിന്റെ  കണ്ണുകളിൽ വിരിയുവാൻ രാവിൽ നിലാവിൽ ചുണ്ടുകൾ ചിറകുവച്ചു രുചിച്ചു മിഴിനീർ നിന്റെ ചുംബനത്തോടൊപ്പം മൗനാഴങ്ങളിലിന്ററെ ആഗ്രഹങ്ങൾ കുഴിച്ചു മൂടി യാത്ര പറയുവാൻ പറന്നുയരാൻ വെമ്പിനിൽക്കവേ പലവുരു പ്രണയ ദംശനമേറ്റു പുളഞ്ഞു മനസ്സിന്റെ സാന്ദ്രതയേറി തുള്ളി തുളുമ്പി മിഴികൾ  ഇനിയും ഒരു ജന്മ ഉണ്ടെങ്കിൽ കാണാം ... നിത്യ ശാന്തി വന്നു മാടിമാടി വിളിച്ചു  ദൃശ്യങ്ങൾ മങ്ങി തുടങ്ങി ഇരുൾ മൂടി ചുറ്റും ....!! ജീ ആർ കവിയൂർ 24 .10 . 2019 

" നിത്യതയോളം "

Image
" നിത്യതയോളം  "  .  അല്ലയോ നിലാചന്ദ്രനേ  ഒളിക്കല്ലേ നീ അങ്ങ്  മേഘപാളികൾക്കു പിന്നിലായ്  ഈ രാവിൻ മേലാപ്പിൽ    നീ ജീവിച്ചിരുപ്പുണ്ടെന്നു  സമ്മതിക്കുക മടിയാതെ  എന്റെ അന്ധകാരത്തെ ലാളിക്കുക  നിന്റെ വെള്ളി വെളിച്ചത്താൽ  ഉരുകി ഒഴുകട്ടെ നിൻ ഉമ്മറപ്പടിയിലായി  ഈ ഇളംകാറ്റ്  നമ്മുടെ ഹൃദയത്തെ മഥിക്കട്ടെ  ഒരു മഴയായ് പതിക്കട്ടെ  തുടച്ചു മാറ്റുക എന്റെ അന്ധകാരത്തെ  നിന്റെ ഇളം ചുവപ്പാർന്ന ചുണ്ടുകളാൽ   എന്നെ പ്രണയ വർണ്ണങ്ങളാൽ നിറക്കുക   അല്ലയോ ചന്ദ്രികേ ഞാൻ ആകെ അടക്കമില്ലാത്തവനെ പോലെയാകുന്നു  ആ മേഘമറയിൽ നിന്നും പുറത്തു കടക്കു  കാട്ടിത്തരിക  നിന്റെ  ആരും കാണാത്ത കാഴ്ചകളൊക്കെ  നിന്റെ മറഞ്ഞിരിക്കും സൗന്ദര്യം  തുളച്ചുകയറുക എന്നിൽ  നിന്റെ പ്രകാശധാരയാൽ  നനഞു കുളിരട്ടെ നിന്റെ നിലാമഴയിൽ  കഴുകിവെടിപ്പാക്കുക  എന്റെ ചക്രവാളത്തിൽ നിന്നും  വെറുപ്പാർന്നയീ ഇരുളിനെ  എന്നെ അനുവദിക്കുക നിന്നെ എന്റെ  കരവലയത്തിലൊതു...

മോഹങ്ങൾ

മോഹങ്ങൾ ..!! നിൻ ചാരത്തു അക്ഷരമായി വന്നു കണ്ണുകളിൽ നിറയാൻ മോഹം ചുണ്ടുകളിൽ വിടരും മുല്ലപ്പൂമണം ആവാൻ മിടിക്കും ഇടക്കയുടെ നാദമായി മാറാൻ കവിളിണകളിൽ  വിടരും സുമങ്ങളിലെ മധു നുകരാൻ മൗനങ്ങൾ പൂക്കും ഇടത്ത് ഒരു ചുംബന പൂവായ് മാറാൻ നൽകട്ടെ മിഴി രണ്ടിലും ഒരു സ്നേഹോപഹാരം പ്രണയിനി നിൻ സാമീപ്യ മെന്നിൽ നിറ നിലാവ് പടർന്നു നിൻ നിമ്നോന്നതങ്ങളിൽ നിലാവിന്റെ നീലിമയിൽ അലിഞ്ഞു ഒന്നാവാം ഈ മോഹങ്ങളൊക്കെ മുഴുവിക്കും മുൻപേ ഒരു ശാലഭമായി നിത്യ ശാന്തി അണയുമോ ആവോ..!! ജീ ആർ കവിയൂർ 20  .10 .2019 

കണ്ണാ കണ്ണാ

നീ നിവസിക്കും വീഥിയിലായ് എൻ മനമോടി  നടന്നു...... നിൻ പാദ മുദ്ര വീണ മണ്തരികൾ കണ്ടു കോരിത്തരിച്ചു നിന്നു...... നീ പാടിയ മുരളീരവം കേട്ട്‌  ആനന്ദലഹരിയിലായി മനം ..!! കനവിലാണെങ്കിലും കാണുന്നല്ലോ നിന്നെ കടമ്പിൻ ചുവട്ടിൽ കാലിയെമെയ്ക്കുന്ന നിൻരൂപം  കണ്ടു കൊതിതീരുംമ്പേ കടന്നകലുന്നുവല്ലോ കമലോചന കായയാമ്പൂ വർണ്ണാ ..!! മഥുര തൻ മധുരമേ മായാ പ്രപഞ്ചമേ മാനസ ചോര മരുവുക മനമിതിൽ മീര തൻ മണിവീണയിൽ നാദമായ് ഭാമതൻ മടിത്തട്ടിൽ രാഗമായ് അനുരാഗമായ്  മയങ്ങും മായാമോഹന മണി വർണ്ണാ വന്നു വരം തന്നു അനുഗ്രഹിക്കുക കാർവർണ്ണാ ..!! ജീ ആർ കവിയൂർ 20 .10 .2019

കുസുമത്തോട് ...!!

Image
കുസുമത്തോട് ...!! കുസുമത്തോട് ...!! വീണു കിട്ടിയ കുസുമത്തിന്റെ വിലയേറെയെന്നറിഞ്ഞു വന്നു പാടിപോയിയല്ലേ കവിയങ്ങു അധിക തുംഗ പഥത്തിൽ നിന്നുമായി ഇതാ അതിന് ഗന്ധവും പൂമ്പൊടിയാഴവുമറിഞ്ഞു അകലെ രവിയുടെ വരവോടെ ആഴമേറി നിൽക്കും മുൾത്തണ്ടുകളിൽ പ്രണയം നടിച്ചു നിൽക്കുന്നു മായാതെ പുഞ്ചിരി തൂകുന്നു പ്രകൃതിയുടെ മുഖത്തുനിന്ന് മികവേകുന്നു പ്രാണികുലത്തിന്റെ മികവിനായ് ... വണ്ട് അണഞ്ഞു ചെണ്ടുലഞ്ഞെങ്കിലും വലിയ മാറ്റമില്ലാതെ ഉണ്ട് സൗകുമാര്യം വന്നറിഞ്ഞു ഉദയാന്റെ പ്രഭയാൽ ശോഭിക്കുന്നു ഉള്ളൊന്നു ത്രസിക്കുന്ന സ്നേഹ സൗരഭ്യം ഉലകമേ അറിയുക കുസുമത്തെ മാലയിൽ കോർത്തു ആനക്കും കുരങ്ങനും കിട്ടിയിട്ടെന്തു പൂവിന്റെ നിർമലതയറിഞവനല്ലോ പുമാനവൻ അക്ഷരങ്ങൾ പൂക്കുന്നത് കണ്ടു വിടര്ന്നുവല്ലോ നിൻ നയനം കണ്ടറിയുന്നു മഹത്വം ..!! ജീ ആർ കവിയൂർ 19 .10 .2019

കുറും കവിതകൾ 801

Image
ഒരുവരിയായി നടന്നു  രണ്ടാവാതെയൊന്നാവുക  വിജയം നമ്മോടൊപ്പം തലമുറകളെ മറക്കല്ലേ ..!! മാനത്തും താഴത്തും നിൽക്കാനാവാതെ കാലുകളുറക്കാതെ നീണ്ടു ..!! മണിമുഴക്കത്തിന് കാതോർത്ത് താഴ്വാരം കുരിശുവരച്ചു മലയിറങ്ങി മഞ്‍    ..!! മൃദുലതകളിൽ മധുരം നുണഞ്ഞു .. വേദനപാട് നൽകി കാലം ..!! മൗനം പകരും ഏകാന്തതയുടെ ചില്ലകളിൽ ചേക്കേറാനൊരു സുഖം ..!! മഴയുടെ നനവുകളിൽ പച്ചില പടർപ്പിലൊരു മൗന രാഗവുമായ് മഞ്ഞക്കിളി ..!!  നങ്കൂരമിട്ട സായന്തനങ്ങൾ മണലിൽ തീർക്കുന്നു ചാകര സ്വപ്ങ്ങൾ ..!!    വിയർപ്പിൽ മുങ്ങിയ മഞ്ഞണിഞ്ഞ മുറ്റത്തു തളർന്ന ഓർമ്മകളുടെ കൂമ്പാരം ..!! വിശപ്പെന്ന അഗ്നി രുചിയുടെ നോവറിയാതെ അന്നം തേടുന്ന തെരുവോരം ..!! അസ്തമയങ്ങളുടെ തീരങ്ങളിൽ നനഞു. അതിജീവനത്തിൻ ബാല്യം ..!!

" എന്റെ രാത്രി എന്റെ പ്രണയം "

 " എന്റെ രാത്രി എന്റെ പ്രണയം  " . അല്ലയോ രാത്രി എങ്ങിനെ നിന്നെ ഞാൻ നിന്നെ എന്നിലേക്ക്‌ സാംശീകരിക്കും എന്റെ കാരവലയത്തിലൊതുക്കും  എങ്ങിനെ പുകഴ്‌ത്തിവശത്താക്കും ഞാനെങ്ങനെ  നിന്നോട് യാത്രാ മൊഴി ചൊല്ലും എന്റെ പകൽ കിനാക്കളിലേക്കു ഉണർന്നിരിക്കുമെങ്ങിനെ കണ്ണാഴങ്ങിൽ നീയില്ലാതെ ഞാൻ എങ്ങിനെ അലയുമി അന്തകാരങ്ങളിൽ മൗനിയായ് ..!! വരിക വരിക ഞാൻ പൊടിയും ചാരമായ് മാറുംമുൻപ് വന്നുനീ വന്നെന്നെ രക്ഷിക്കുക നിശബ്ദതതയുടെ അഗാധത ഗർത്തങ്ങളിൽ നിന്നും നിന്റെ ചുംബന നനവുകളാലെന്നെ നനക്കുക അല്ലാത്ത പക്ഷം ഞാനൊരു ഇലയായ് പൊഴിഞ്ഞു വീഴട്ടെ ചവുട്ടി അരക്കപ്പെടട്ടെ അസൂയയുടെ വംശവെറിയാൽ  അന്യഥാ കുഴിച്ചുമൂടുക എന്നെ ആരുമറിയാ ചരിത്രത്തിന്റെ താളുകളിൽ ജീആർ കവിയൂർ 18  . 10 . 2019

" സമദൂരം, ശരി ദൂരം"

 " സമദൂരം, ശരി ദൂരം"  അപ്പൂപ്പനിരുന്ന ചാരുകസേരയിൽ അൽപ്പനേ നിനക്കിരിക്കാനാവും അൽപ്പമെങ്കിലുമാ മൂലക്കുരുവിന്റെ അസുഖം മാറാനൊന്നാഞ്ഞു ചിരച്ചു കൂടെ മാറി മാറി വായ് തുറന്നു കിടന്നിട്ടു തുപ്പി നാറ്റിക്കണോ നാണമില്ലാതെ സ്വയം നാറിയാൽ പോരെ ഇനിയെത്ര നടത്തണം സമദൂരം മതിയാക്കി ശരി ദൂരം വരെ ഇടതും വലതും ചവുട്ടി ചവുട്ടി മച്ചി പശുവെന്ന് പേരെടുത്തു നയിക്കുന്നു ''ർ'' മാറ്റിയാൽ നായ ''യാ'' മാറ്റിയാൽ നാറും ആയകാലം ഉള്ളത് കഴിച്ചു മൂലക്ക് കിടന്നാൽ പോരെ സുഖമായി എന്തിനു ഇങ്ങിനെ പഴിവാങ്ങുന്നു നയിക്കാൻ ഇളം തലമുറകൾക്കു ശക്തി ഉണ്ട് ''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത'' ജീആർ കവിയൂർ 17 . 10 . 2019

ഞാനും കുറിച്ചു പ്രണയം ..!!

Image
മഴനീർക്കണം മിഴിനീരിലായ് വീണുടക്കുന്നു വാനം അതുകണ്ടു അലറിയടുത്തു ആഴി കരയോട് പറഞ്ഞു വിരഹം പെയ്യാതെ നിന്ന മേഘം പ്രണയമറിയിച്ചു മലയുടെ നെറുകയിലുമ്മവെച്ചു  കരിനീലമയൂഖം കണ്ട് കമനീയമാം പീലിവിരിച്ചാടി മയൂരം  മറവിയുടെ താളുകളിൽ നിന്നും അറിയാതെ ഞാനും കുറിച്ചു പ്രണയം ..!! ജീആർ കവിയൂർ 16  . 10 . 2019

കുറും കവിതകൾ 800

ഇലച്ചീന്തുകൾക്കിടയിൽ മിഴികൾ കാത്തു നിന്നു മഴമേഘ നിലാവ് ..!! ചുരം താണ്ടി വരുന്നുണ്ട് കാറ്റും കോളും . വീടണയാൻ തിടുക്കം  ..!! അക്കരക്കു തുഴയെറിഞ്ഞു കാത്തിരിപ്പിന്റെ മിടിപ്പ് . കരിവള കിലുക്കം കേൾക്കുന്നുണ്ട് ..!! ചെമ്മാനത്താഴെ രാവോടൊപ്പം മഞ്ഞിറങ്ങി. തേയില ഗന്ധത്തിൻ ലഹരി ..!! സാഗരം സാക്ഷിയായ് നീലിമ പകർന്നു നിമഞ്ചനം . ദുർഗാ സ്മൃതിയിൽ മനം ..!! പച്ചിലപ്പടർപ്പിനിടയിൽ മയൂര നടനം മോഹനം . ഇണ മനം കുളിർത്തു ..!! മഴമേഘങ്ങളുമ്മവച്ചു മലകൾക്കിടയിലൂടെ പാത നീണ്ടു മനസ്സും ..!! നൂപുരധ്വനിയിൽ മയങ്ങി മനം . താളം ചവുട്ടി തില്ലാന ..!! താഴ്വാരങ്ങളിലെ നീലിമ മാനം കാണും മനം. ആരോ വരുന്നുണ്ട് കാറ്റിനൊപ്പം ..!! മേഘങ്ങൾ ഒഴുകി താഴെ നദിയിൽ കണ്ണാടി നോക്കി പൊന്മാൻ ..!! മഴമേഘങ്ങൾ പ്രദക്ഷിണം വച്ചു മാനത്തു ഇടിനാദം . തീർത്ഥ മഴ സന്ധ്യാവന്ദനം ..!! 

അനുഭൂതി മാത്രം ..!!

Image
ഞാൻ കണ്ട കിനാക്കളിലെല്ലാം നിൻ നിലാ പുഞ്ചിരി മാത്രം ഞാൻ കേട്ടൊരു പാട്ടിലെല്ലാം നിൻ മോഹന മുരളീരവം മാത്രം ഞാനറിഞ്ഞു പാലും പനിനീരും ചന്ദനവും നിറഞ്ഞ നിൻ ഗന്ധം ഞാൻകണ്ടു മതിമറന്നു ഏറെ നിൻ വർണ്ണങ്ങൾ മഴമേഘങ്ങളിലും ഞാൻ മെല്ലെ ആനന്ദ നൃത്തം ചവുട്ടി മയിൽ പീലികളുടെ ചാഞ്ചാട്ടത്തിനൊപ്പം ഞാൻ കാണുന്നിടത്തെല്ലാമെന്തേ  നിൻ സാമീപ്യ അനുഭൂതി മാത്രം ..!! ജീ ആർ കവിയൂർ 11 .10 .2019 ഫോട്ടോ കടപ്പാട് Tito Kochuveettil ‎

നിറയുന്നു നിൻ രൂപമെന്നുള്ളിലും ..!!

Image
യാദവ കേശവ മാധവ മധുസൂധനാ കൃഷ്ണാ യദുകുല ബാലകനെ തേടി അലഞ്ഞു ഞാൻ ഗോകുലത്തിൽ കണ്ടില്ല ഗോപികളെ കണ്ടില്ല ഗോവർദ്ധനഗിരിവലയം നടത്തി രാധേ രാധേ വിളിച്ചു  യമുനാ തീരങ്ങളിൽ കാളിന്ദിയിൽ കാളികനെയും കണ്ടില്ല എവിടെയെന്നറിയാതെ  വിവസ്ത്ര വിവശയായി എങ്ങുപോയി രക്ഷകനാം വാസുദേവ പുത്രൻ എവിടെ നിന്നോ ദുർവാസാവും പരിവാരങ്ങളും വിശന്ന വയറുമായ് വന്നനേരവും ദ്രൗപദി കേണു കണ്ടില്ല മീരാ മാനസ ചോരനെ കാർവർണ്ണനെ ദുശാസന ദുരിയോധന കർണ്ണ സദസ്സുകളിലോക്കെ തേടി ദുശീലങ്ങലേറിവരുന്ന ദാനധർമാദികൾ മറക്കുന്നിടങ്ങളിൽ ഇല്ല കണ്ടില്ല നീ എവിടെ പോയി അങ്ങ് കുരുക്ഷേത്രങ്ങളിലും ഇന്നും പാർത്ഥന്റെ സാരഥിയായി ചമ്മട്ടി ചുഴറ്റി തേർതെളിക്കുന്നുവോ  യുഗയുഗങ്ങൾ കടന്നിന്നു  കലിയുഗത്തിൽ നിന്നെ അറിയുന്നില്ലാരുമേ വിശ്വരൂപം കാട്ടി മറയുന്നനേരം നീ നൽകിയ വേദാന്ത വിരുന്നിന്റെ വിശാലമാം വീചികൾ ഇന്നും മാറ്റൊലി കൊള്ളുന്നു പ്രപഞ്ചത്തിലാകെ വിഹലരാം ജനമറിയാതെ പോകല്ലേ ഗീതാസാരം അതി മോഹനം വിശ്വം മുഴുവൻ മനഃപാഠമാക്കാൻ ശ്രയിക്കുമ്പോളായ് വിശ്വസിക്കുന്നു  മായാമയ മോഹനാ  മാനസ ചോരാ യാദവ കേശവ മാധവ മധുസൂധനാ കൃഷ്ണാ യദുകുല ബാലകനെ...

മിണ്ടാതെ പോയതെന്തേ ...!!

Image
നിൻ മുഖമിരുണ്ടു തുടുത്തതെന്തേ കണ്ണുനീർ വാർക്കാഞ്ഞതെന്തേ മിണ്ടാതെ പോയതെന്തേ ...!! നിൻ ചുംബനത്തിനായ് കാത്തുനിന്നു നീണ്ട ഗിരിനിരകൾ തലയുയർത്തി നിലം വിണ്ടു വാപിളർന്നു നിൻ സാമീപ്യത്തിനായ് നിനക്കായ് കേണു  തളർന്നു വേഴാമ്പലും നിൻ മുഖമിരുണ്ടു തുടുത്തതെന്തേ കണ്ണുനീർ വാർക്കാഞ്ഞതെന്തേ മിണ്ടാതെ പോയതെന്തേ ..!! നിൻ മിഴിനീരാൽ സാഗരത്തിനു ലവണ രസമേറുന്നുവല്ലോ നിൻ പ്രണയകുളിരിനായ് നിലാവിൻ ചുവട്ടിൽ കാത്തു മിഥുനങ്ങൾ നിൻ മുഖമിരുണ്ടു തുടുത്തതെന്തേ കണ്ണുനീർ വാർക്കാഞ്ഞതെന്തേ മിണ്ടാതെ പോയതെന്തേ..!! ജീ ആർ കവിയൂർ 6  .10 . 2019   

നോവുമായ്

Image
ചെമ്മാനത്താഴത്തു നിന്നു നീ ചിരിതൂകിയതു ചെമ്മേയിന്നും മായുന്നില്ല ഓമ്മകളിൽ നിന്നും ചൊല്ലുന്നു അതിന്നും പാട്ടായി കവിതയായ് ചേർത്തു വെക്കുന്നു മിടിപ്പുമായ് നെഞ്ചോടൊപ്പം ചോർന്നു പോകുന്നു മറവിയെന്തേ വന്നതെന്നു ചോദ്യവുമായ് ചെല്ല ചെറുകാറ്റു മൂളിമെല്ലെ ചോരനാം കാലം നന്നേ ചിത്രം മായ്ക്കുവതെന്തേ ചോല മരക്കാടും ചേലെ മയക്കുന്നു ചിറകു വിടർത്തി ചിറകൊതുക്കാൻ നേരമായി സന്ധ്യയായ് ചേക്കേറാൻ ഒരുങ്ങുന്ന ചെറുകിളികൾ ചിലച്ചു ചിറകൊടിഞ്ഞു ചിന്തകൾ ചുറ്റിയടിച്ചു മണം പിടിച്ചു ചാവാലികളോരിയിട്ടു ചാവറിയിച്ചു നോവുമായ്  ജീ ആർ കവിയൂർ 3 .10 . 2019   

പടു പാട്ടിന്റ ഒർമ്മയുമായ്

Image
പെരുമഴയത്ത് ഇറയത്തിരുന്നു നമ്മൾ പടു പാട്ടു പാടിയതോർമ്മയുണ്ടോ അന്നു നീ അക്ഷര ജാലകം തുറന്നു അലിവോലും ഹൃദയം കാട്ടിയതു ഇമരണ്ടും പൂട്ടുവാനാവാതെ  ഇന്നും മാനം നോക്കി  കിടക്കുന്നു ഞെട്ടറ്റു വീഴും വാനത്തിൻ കണ്ണുനീർ കണ്ടു ഞാവൽ കൊമ്പിലിരുന്നു പാടി കാക്കകുയിൽ  അകലെ കാറ്റത് ഏറ്റു മൂളി മുരളികക്കൊപ്പം അരികെ മാറ്റൊലി കൊണ്ടു നിന്നു മലകൾ കടലലകൾ ചിതറി തെറിച്ചു കരഞ്ഞു കരയതൊന്നുമറിയാതെ കണ്മിഴിച്ചു കാലമെത്ര കഴിഞ്ഞിട്ടും കൺ നിറക്കുന്നു കദനമിന്നും പ്രവാസം തുടരുന്നു കണ്മണി പെരുമഴയത്ത് ഇറയത്തിരുന്നു നമ്മൾ പടു പാട്ടു പാടിയതോർമ്മയുണ്ടോ...!! ജീ ആർ കവിയൂർ 3 .10 . 2019   

കുറും കവിതകൾ 799

ഓർമ്മകൾ നീട്ടിയ ഇലച്ചീന്തിന് മുന്നിൽ കത്തിനിന്നു അന്തിത്തിരി ..!! തോരാമഴയുടെ കിലുക്കത്തിൽ പൂക്കളം തീർക്കുന്ന ശലഭം ..!! അലതീർക്കുന്ന ആഴി ആടിയുലയുന്ന മനസ്സ് ശാന്തിയുടെ തീരങ്ങളിൽ ..!! പുലരിമുതലന്തിവരെ പുലർത്താൻ ഉള്ള ഓട്ടം . വിയർപ്പിന് നോവിൻ ഗന്ധം ..!! ഓർമ്മകൾ പെയ്യ്തു പൂക്കളം തീർക്കുന്ന തിരികെ വരാത്ത ബാല്യം !! നാട്ടു വഴികളിൽ ഓണത്തുമ്പി പാറി . ഓർമ്മകൾ പിന്നോട്ട് നടന്നു !! വഴിയോത്തെ വിശപ്പ് ഓണമുണ്ണാൻ നിറമിഴിയുമായ് കാത്തിരിപ്പിന്റെ മൗനം ..!! അകലെയല്ലാതെയുണ്ട്  ശത്രു കാതുകൾ വട്ടം പിടിച്ചു. കാറ്റിനുമുണ്ടൊരു ഗന്ധം ..!! ഈറൻ വെയിലിൽ പറന്നിറങ്ങുന്നുണ്ട് വിശപ്പാർന്നകണ്ണുകൾ ..!! അതിജീവനത്തിൻ പറക്കലിൽ ആകാശം മുട്ടെ ഉയർന്ന മോഹങ്ങൾ. താഴെ ഓളങ്ങൾ കരയെ തൊട്ടുണർത്തി ..!!

ലഹരിതൻ മൗനം .......

Image
ലഹരിതൻ  മൗനം ....... നീയൊരു താളം മനസ്സിന്റെ മേളം തീരാ ദാഹം ലഹരിതൻ  മൗനം ....... തീർക്കും തമശിഖരത്തിൽ അനുപമ സുന്ദര പ്രകാശധാര . തരളിതമോഹം പടരുമൊരു സുഖ ശീതള ഛായാ രൂപം . അരുണിമ തൻ മഹിമയെഴും ആനന്ദമയമാം അനുഭൂതി .  നീയൊരു താളം മനസ്സിന്റെ മേളം തീരാ ദാഹം ലഹരിതൻ  മൗനം ....... നിശ്ചല  ജലധിയിൽ നിറയും അലകളിലും നിന്നെ കുറിച്ച് മാത്രം പറയുന്നു . മാറ്റൊലി കൊള്ളും പ്രണവാകാരം മറ്റാർക്കുമറിയാ രാഗം അറിയുക അറിയുകയീ മന്ത്ര തരംഗം . അറിവേകുമീ അമൃത ധ്വനി രൂപം ... നീയൊരു താളം മനസ്സിന്റെ മേളം തീരാ ദാഹം ലഹരിതൻ  മൗനം ....... ജീ ആർ കവിയൂർ 27 . 09 .2019  photo by jino joesph