ഗസലായി മാറ്റാൻ ..!!
അഴിച്ചിട്ട വാർമുടി തുമ്പിലെ
തുളസി ദളമായി മാറാൻ
അഴകേറും കണ്ണിലെ കരിമഷിയായി പടരാൻ
കഴുത്തിലെ പൊൻ ചരടായി ചേരാൻ
കിലുകിലെ കിലുങ്ങി ചിരിക്കുമാ
കരിവളകളായി കിലുങ്ങാൻ
ചിലുചിലെ ചിലക്കുമാ
ചിലമ്പായി അണിയാൻ
വെറുതെ വെറുതെ മോഹിച്ച നേരം
കടലാസും മഷിയും അരികത്തു വച്ചു
നിനക്കായി കുറിക്കുന്നത് പാട്ടായി മാറ്റാൻ
അറിയാതെ വെറുതെ മനം മൂളി പോയി
ജീ ആർ കവിയൂർ
3 .12 .2019
Comments