കുസുമത്തോട് ...!!

കുസുമത്തോട് ...!!

Image may contain: plant, flower, outdoor and nature

കുസുമത്തോട് ...!!

വീണു കിട്ടിയ കുസുമത്തിന്റെ
വിലയേറെയെന്നറിഞ്ഞു
വന്നു പാടിപോയിയല്ലേ കവിയങ്ങു

അധിക തുംഗ പഥത്തിൽ നിന്നുമായി ഇതാ
അതിന് ഗന്ധവും പൂമ്പൊടിയാഴവുമറിഞ്ഞു
അകലെ രവിയുടെ വരവോടെ ആഴമേറി നിൽക്കും

മുൾത്തണ്ടുകളിൽ പ്രണയം നടിച്ചു നിൽക്കുന്നു
മായാതെ പുഞ്ചിരി തൂകുന്നു പ്രകൃതിയുടെ മുഖത്തുനിന്ന്
മികവേകുന്നു പ്രാണികുലത്തിന്റെ മികവിനായ് ...

വണ്ട് അണഞ്ഞു ചെണ്ടുലഞ്ഞെങ്കിലും
വലിയ മാറ്റമില്ലാതെ ഉണ്ട് സൗകുമാര്യം
വന്നറിഞ്ഞു ഉദയാന്റെ പ്രഭയാൽ ശോഭിക്കുന്നു

ഉള്ളൊന്നു ത്രസിക്കുന്ന സ്നേഹ സൗരഭ്യം
ഉലകമേ അറിയുക കുസുമത്തെ മാലയിൽ
കോർത്തു ആനക്കും കുരങ്ങനും കിട്ടിയിട്ടെന്തു

പൂവിന്റെ നിർമലതയറിഞവനല്ലോ
പുമാനവൻ അക്ഷരങ്ങൾ പൂക്കുന്നത് കണ്ടു
വിടര്ന്നുവല്ലോ നിൻ നയനം കണ്ടറിയുന്നു മഹത്വം ..!!

ജീ ആർ കവിയൂർ

19 .10 .2019


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “