മൗനമേ അടങ്ങുക ..!!
മൗനമേ നീയെന്നെ കൊണ്ടു പോകുക
മാരിവില്ലുകൾ നൃത്തം വെക്കും മിടം കടന്നു
മുത്തു മഴപൊഴിക്കും വഴിയേ വീണ്ടും
മലകളും കടന്നു താഴ്വാരങ്ങളിലൂടെ
മുല്ലേറും തൊട്ടാവാടികൾ കണ്ടങ്ങു
മയൂരങ്ങൾ പീലിവിടർത്തിയ വർണ്ണങ്ങളും
മുളങ്കാടിൻ മർമ്മരങ്ങൾ സംഗീതകയൊരുക്കുന്ന
മധുതൂകും മൊഴിയുമായ് പാട്ടുപാടിയൊഴുകി
മണലരിച്ചു കല്ലുരുട്ടി കഥ പാടി പതഞ്
മിഴിയഴകൂറ്റി കലങ്ങി മറിഞ്ഞു അങ്ങ്
മഞ്ചിമകൾക്കപ്പുറം ലവണരസമായി
മിന്നാര കനവുകളുടെ അലകളുയർത്തി
മടിത്തട്ടുകളിൽ പോയി നനവറിയിച്ചു
മടങ്ങുക ശബ്ദാനമായി മാറ്റൊലിയായ്
മന്ദം മന്ദം അടങ്ങുക നിശാന്ത മൂകയായ്
ജീ ആർ കവിയൂർ
7 .11 .2019
Comments