നഷ്ട കനവുകൾ

നഷ്ട  കനവുകൾ
Image may contain: sky

പലവുരു പറയാനൊരുങ്ങിയ  വാക്കുകൾ
പെരുമഴ  മേഘങ്ങളായിമാറിയല്ലോ
പകലെന്നോ രാവെന്നോർക്കാതിരിക്കാനാവില്ല
പെയ്യ്തു ഒഴിയാനാവാതെ ഉള്ളിൽ ഇടിമിന്നലായി

അവസാനമാണ് കണ്ണുനീർമഴയായ് മാറുമ്പോൾ
അറിയാതെ പോയല്ലോ പ്രണയമെന്ന വാക്കിന്‌
അറിവില്ലാ നാളിന്റെ മറവിയായിരുന്നു
അരികിലൊന്നു വന്നു മറയുമോയെന്നു

എത്രയാശിച്ചിട്ടുമില്ല   ഒരു കാര്യമെന്നു
എഴുതി മഷിയുണക്കി വെട്ടിമായിച്ചിട്ടു
എഴുതാനിരിക്കും വരികളെ തേടി
എഴുതാപ്പുറങ്ങൾ   തേങ്ങി കിടന്നു   ,,!!

 ജീ  ആർ  കവിയൂർ
15.11.2019 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “