പൗര ധ്വംസനങ്ങൾ
പൗര ധ്വംസനങ്ങൾ
കെട്ടിയാടുന്നു നുണ കഥകൾ കോമരങ്ങൾ
കുട്ടികുരങ്ങനെ കൊണ്ട് തീ മാന്തിക്കുന്നു
മുക്കും മുലയും മുറിച്ചു ശൂർപ്പണക കരാള നൃത്തം ചവുട്ടുന്നു
വാലിന് തീ കൊടുത്തു ദഹനം നടത്തി രസിക്കുന്നു
സുഗ്രീവ രാമ സംഭാഷണങ്ങളാൽ ബാലി നിഗ്രഹിക്കപ്പെടുന്നു
ജനാപവാദത്താൽ അഗ്നി സാക്ഷിയായവൾ
ഭൂമിപിളർന്നു അന്തർധാനമാകുന്നു
ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമനെന്നു പഴികൾ പറഞ്ഞു
ഗോഗ്വാ വിളികളാൽ വായുവിനെ മുഷ്ടി ചുരുട്ടി ഇടിക്കുന്നു
പരസ്പരം എല്ലാം മറന്നു ദാരികവീരനെ പോരിന് ക്ഷണിക്കുന്നു
അരക്കില്ലത്തിനു തീകൊടുത്തിട്ടു സ്വയം പലായനം നടത്തുന്നു
ദുശാസനന്മാർ വസ്ത്രാക്ഷേപം നടത്തി രസിക്കുന്നു
ശപഥങ്ങൾ വനവാസത്തിനായി പോകുന്നു
നുഴഞ്ഞു കയറിയവർ ഇന്ദ്രപ്രസ്ഥത്തിനു കളങ്കം ഒരുക്കുന്നു
ഇത് കണ്ടു ജനം വീണ്ടും ഗര്‍ദഭമായി മാറുന്നു
ഇതെല്ലാം കണ്ടു ഭാരതാംബ കണ്ണുനീർ വാർക്കുന്നു
ജീ ആർ കവിയൂർ
18 .12 .2019

Comments