കുറും കവിതകൾ 800

ഇലച്ചീന്തുകൾക്കിടയിൽ
മിഴികൾ കാത്തു നിന്നു
മഴമേഘ നിലാവ് ..!!

ചുരം താണ്ടി വരുന്നുണ്ട്
കാറ്റും കോളും .
വീടണയാൻ തിടുക്കം  ..!!

അക്കരക്കു തുഴയെറിഞ്ഞു
കാത്തിരിപ്പിന്റെ മിടിപ്പ് .
കരിവള കിലുക്കം കേൾക്കുന്നുണ്ട് ..!!

ചെമ്മാനത്താഴെ
രാവോടൊപ്പം മഞ്ഞിറങ്ങി.
തേയില ഗന്ധത്തിൻ ലഹരി ..!!

സാഗരം സാക്ഷിയായ്
നീലിമ പകർന്നു നിമഞ്ചനം .
ദുർഗാ സ്മൃതിയിൽ മനം ..!!

പച്ചിലപ്പടർപ്പിനിടയിൽ
മയൂര നടനം മോഹനം .
ഇണ മനം കുളിർത്തു ..!!

മഴമേഘങ്ങളുമ്മവച്ചു
മലകൾക്കിടയിലൂടെ
പാത നീണ്ടു മനസ്സും ..!!

നൂപുരധ്വനിയിൽ
മയങ്ങി മനം .
താളം ചവുട്ടി തില്ലാന ..!!

താഴ്വാരങ്ങളിലെ നീലിമ
മാനം കാണും മനം.
ആരോ വരുന്നുണ്ട് കാറ്റിനൊപ്പം ..!!

മേഘങ്ങൾ ഒഴുകി
താഴെ നദിയിൽ
കണ്ണാടി നോക്കി പൊന്മാൻ ..!!

മഴമേഘങ്ങൾ പ്രദക്ഷിണം വച്ചു
മാനത്തു ഇടിനാദം .
തീർത്ഥ മഴ സന്ധ്യാവന്ദനം ..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “