നിറയുന്നു നിൻ രൂപമെന്നുള്ളിലും ..!!
യാദവ കേശവ മാധവ മധുസൂധനാ കൃഷ്ണാ
യദുകുല ബാലകനെ തേടി അലഞ്ഞു ഞാൻ
ഗോകുലത്തിൽ കണ്ടില്ല ഗോപികളെ കണ്ടില്ല
ഗോവർദ്ധനഗിരിവലയം നടത്തി രാധേ രാധേ വിളിച്ചു
യമുനാ തീരങ്ങളിൽ കാളിന്ദിയിൽ കാളികനെയും കണ്ടില്ല
എവിടെയെന്നറിയാതെ വിവസ്ത്ര വിവശയായി
എങ്ങുപോയി രക്ഷകനാം വാസുദേവ പുത്രൻ
എവിടെ നിന്നോ ദുർവാസാവും പരിവാരങ്ങളും
വിശന്ന വയറുമായ് വന്നനേരവും ദ്രൗപദി കേണു
കണ്ടില്ല മീരാ മാനസ ചോരനെ കാർവർണ്ണനെ
ദുശാസന ദുരിയോധന കർണ്ണ സദസ്സുകളിലോക്കെ തേടി
ദുശീലങ്ങലേറിവരുന്ന ദാനധർമാദികൾ മറക്കുന്നിടങ്ങളിൽ
ഇല്ല കണ്ടില്ല നീ എവിടെ പോയി അങ്ങ് കുരുക്ഷേത്രങ്ങളിലും
ഇന്നും പാർത്ഥന്റെ സാരഥിയായി ചമ്മട്ടി ചുഴറ്റി തേർതെളിക്കുന്നുവോ
യുഗയുഗങ്ങൾ കടന്നിന്നു കലിയുഗത്തിൽ നിന്നെ അറിയുന്നില്ലാരുമേ
വിശ്വരൂപം കാട്ടി മറയുന്നനേരം നീ നൽകിയ വേദാന്ത വിരുന്നിന്റെ
വിശാലമാം വീചികൾ ഇന്നും മാറ്റൊലി കൊള്ളുന്നു പ്രപഞ്ചത്തിലാകെ
വിഹലരാം ജനമറിയാതെ പോകല്ലേ ഗീതാസാരം അതി മോഹനം
വിശ്വം മുഴുവൻ മനഃപാഠമാക്കാൻ ശ്രയിക്കുമ്പോളായ്
വിശ്വസിക്കുന്നു മായാമയ മോഹനാ മാനസ ചോരാ
യാദവ കേശവ മാധവ മധുസൂധനാ കൃഷ്ണാ
യദുകുല ബാലകനെ ഗോകുലത്തിലും ഗോപികളിലും
യമുനാ തീരങ്ങളിൽ കാളിന്ദിയിലും
നിറയുന്നു നിൻ രൂപമെന്നുള്ളിലും ..!!
ജീ ആർ കവിയൂർ
10 .10 . 2019
Comments