കുറും കവിതകൾ 799

ഓർമ്മകൾ നീട്ടിയ
ഇലച്ചീന്തിന് മുന്നിൽ
കത്തിനിന്നു അന്തിത്തിരി ..!!

തോരാമഴയുടെ
കിലുക്കത്തിൽ
പൂക്കളം തീർക്കുന്ന ശലഭം ..!!

അലതീർക്കുന്ന ആഴി
ആടിയുലയുന്ന മനസ്സ്
ശാന്തിയുടെ തീരങ്ങളിൽ ..!!

പുലരിമുതലന്തിവരെ
പുലർത്താൻ ഉള്ള ഓട്ടം .
വിയർപ്പിന് നോവിൻ ഗന്ധം ..!!

ഓർമ്മകൾ പെയ്യ്തു
പൂക്കളം തീർക്കുന്ന
തിരികെ വരാത്ത ബാല്യം !!

നാട്ടു വഴികളിൽ
ഓണത്തുമ്പി പാറി .
ഓർമ്മകൾ പിന്നോട്ട് നടന്നു !!

വഴിയോത്തെ വിശപ്പ്
ഓണമുണ്ണാൻ നിറമിഴിയുമായ്
കാത്തിരിപ്പിന്റെ മൗനം ..!!

അകലെയല്ലാതെയുണ്ട്  ശത്രു
കാതുകൾ വട്ടം പിടിച്ചു.
കാറ്റിനുമുണ്ടൊരു ഗന്ധം ..!!

ഈറൻ വെയിലിൽ
പറന്നിറങ്ങുന്നുണ്ട്
വിശപ്പാർന്നകണ്ണുകൾ ..!!

അതിജീവനത്തിൻ പറക്കലിൽ
ആകാശം മുട്ടെ ഉയർന്ന മോഹങ്ങൾ.
താഴെ ഓളങ്ങൾ കരയെ തൊട്ടുണർത്തി ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “