എന്തിനു നോവിക്കുന്നു..!!

എന്തിനു നോവിക്കുന്നു..!!

Image may contain: sky, cloud, twilight, mountain, ocean, outdoor, nature and water


നീയെനിക്കു  ഓർമ്മകളിൽ നിറയും നിലാവസന്തം
അരികിലുണ്ടായിരുന്നപ്പോളറിഞ്ഞില്ല നിൻ സുഗന്ധം
ആ സാമീപ്യത്തിന്റെ മൃദുലതയും ഹൃദയമിടിപ്പും
എത്രയോ വ്യാഴവട്ടങ്ങളിൽ  കണ്ടറിഞ്ഞു നാം
അത് നൽകും ലഹരിയുടെ അനുഭൂതികളും
ഇന്നുമെന്തെ എന്നെ ഇങ്ങിനെ വേട്ടയാടുന്നു
ഉള്ളപ്പോളറിഞ്ഞില്ലല്ലോ ഉള്ളകത്തിൽ
ഉതിരും സ്നേഹമധുരത്തിൻ സ്വാദ്.
മുള്ളുകൊള്ളിക്കുന്നു അക്ഷരങ്ങൾ
വിടർന്നു വിരിയുന്നു വരികളായി കവിതകൾ
വായിക്കാനാവാതെ കണ്ണുകൾ നിറയുന്നു
നാവുവരളുന്നു നെഞ്ചകമൊരു മരുഭൂമിയായി
പ്രണയമേ നീ എന്തിനു നോവിക്കുന്നിങ്ങനെ ..!! 

ജീ ആർ കവിയൂർ
30 .11 .2019 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “