കുറും കവിതകൾ 802
കുറും കവിതകൾ 802
മഴമേഘങ്ങൾ ചുംബിച്ചു
സന്ധ്യകിരണങ്ങൾ മിഴികൂമ്പി
കടലിളകിയാടി ആമോദം ..!!
തെരുവോര മതിലിൻ വിടവിൽ
എത്തിനോക്കുന്നു വസന്തം
വന്നില്ലയവൻ മൂളിപ്പാട്ടുമായ് ..!!
നിരത്തിൽ വീണൊരു
നീഹാരമാർന്ന കരിയില .
വീശിയ കാറ്റിനു തേങ്ങൽ ..!!
വിസ്മയമാർന്ന വദനം
മിഴികൾതേടി സാകൂതം
അമ്മയുടെ നിഴലകലെ ..!!
വസന്ത ലില്ലികൾ
പുഞ്ചിരി വിടർത്തി.
ശലഭങ്ങൾ പാറി നടന്നു ..!!
ചൂട്ടിനു പിറകെ .
രാവിൻ നിശബ്ദതയിൽ
നടന്നടുത്തു പൊത്തി തെയ്യം ..!!
നീന്തി നടന്നു
കപ്പലും കപ്പിത്താനും
മരുക്കടലിൽ ദാഹം..!!
മണിയടി ഒച്ച
നടത്തത്തിന് വേഗത .
വരാന്തയിൽ ചൂരലുലാത്തി ..!!
കാറ്റിന്റെ ചിറകടി
വാഴയിലകൈയ്യിൽ
പ്രണയം ഊയലാടി ..!!
വടിവീശിയടുത്തു
ചാമുണ്ഡി തെയ്യം .
ഭക്തി ഓടിനടന്നു ..!!
മഴമേഘങ്ങൾ ചുംബിച്ചു
സന്ധ്യകിരണങ്ങൾ മിഴികൂമ്പി
കടലിളകിയാടി ആമോദം ..!!
തെരുവോര മതിലിൻ വിടവിൽ
എത്തിനോക്കുന്നു വസന്തം
വന്നില്ലയവൻ മൂളിപ്പാട്ടുമായ് ..!!
നിരത്തിൽ വീണൊരു
നീഹാരമാർന്ന കരിയില .
വീശിയ കാറ്റിനു തേങ്ങൽ ..!!
വിസ്മയമാർന്ന വദനം
മിഴികൾതേടി സാകൂതം
അമ്മയുടെ നിഴലകലെ ..!!
വസന്ത ലില്ലികൾ
പുഞ്ചിരി വിടർത്തി.
ശലഭങ്ങൾ പാറി നടന്നു ..!!
ചൂട്ടിനു പിറകെ .
രാവിൻ നിശബ്ദതയിൽ
നടന്നടുത്തു പൊത്തി തെയ്യം ..!!
നീന്തി നടന്നു
കപ്പലും കപ്പിത്താനും
മരുക്കടലിൽ ദാഹം..!!
മണിയടി ഒച്ച
നടത്തത്തിന് വേഗത .
വരാന്തയിൽ ചൂരലുലാത്തി ..!!
കാറ്റിന്റെ ചിറകടി
വാഴയിലകൈയ്യിൽ
പ്രണയം ഊയലാടി ..!!
വടിവീശിയടുത്തു
ചാമുണ്ഡി തെയ്യം .
ഭക്തി ഓടിനടന്നു ..!!
Comments