നമിക്കുന്നെൻ ..!!


ഒഴുകി  വന്നെത്തും നിലാപാൽ വെണ്മയിൽ
കണ്ടു  ഞാനൊരു നിമിഷം നിന്നെ പെട്ടന്ന്
ഉള്ളിന്റെ ഉള്ളിലാകെ മെല്ലെ കുളിർ കോരി
കാറ്റലകളാൽ നിൻ അളകങ്ങൾ പറന്നു വീണങ്ങു
മിഴി പുടത്തെ മറക്കുന്നത് കണ്ടു അറിയാതെ
വിരലാൽ സ്വയം തൊട്ടു നോക്കി കൈകളിൽ
കനവിലോ നിനവിലോയെന്നറിയാനായി
ദലമർമ്മരവുമായി വന്ന അനിലനാലറിഞ്ഞു 
ചന്ദന ഗന്ധം പരന്നു ചുറ്റിലും നിൻ വരവോടൊപ്പം
എത്ര ധന്യനായി മാറി എൻ പുണ്യമാണീ സാമീപ്യം
ഗോക്കൾക്കും ഗോപീ ജനങ്ങൾക്കും നൽകിയാനന്ദം
ഗോവിന്ദാ ഗോപാലാ മുരളീധരാ മുകുന്ദാ നമിക്കുന്നെൻ ..!! 

ജീ ആർ കവിയൂർ
25 .12 .2019   

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “