നഷ്ടമായ സ്വപ്നാടനം
ഓർമ്മവള്ളികലൂയലാടി കാറ്റിൽ
മനസ്സിലാകെ നിലാവ് പൂത്തു
രാമുല്ലകൾ മണം പൊഴിച്ചു
കള്ളിമുണ്ടുടുത്തു മീശ പിരിച്ചെത്തിയ
രാക്കാറ്റിന് റാക്കിന്റെ രൂക്ഷ ഗന്ധം
നിഴലളന്നു വന്ന ചുവടുകളുടെ
പദ ചലനങ്ങൾക്ക് കാതോർത്ത്
ചുണ്ടിലാകെ മധുരം പകർന്ന്
കിനാവുകണ്ടു മയങ്ങിയ നേരം
നഷ്ടമായ സ്വപ്നാടനം കണ്ണ് തിരുമ്മി
ചിറകടിച്ചു കൂകിവിളിച്ച സമയം
പുലരിമഞ്ഞു വന്നു കുളിർകോരി .....
ജീ ആർ കവിയൂർ
09 .12 .2019
Comments