കാത്തു കാത്തു മടുത്തു
കാത്തു കാത്തു മടുത്തു നീയകലുന്നത് വേർപാടിൻ ദുഃഖം ഇനി നീ വരാതിരുന്നാലും ദുഃഖം വീണ്ടും വന്നു പോകുന്നതും ദുഃഖം നിലാവിൻ ചിരിക്കും മുഖം കണ്ടു രാവിൻ വഴിക്കണ്ണുമായി കാത്തു കിടന്നു കരീലക്കാറ്റായി കാതിനരികിൽ പദചലനങ്ങൾ ഓർമ്മകൾ വന്നു പോയിക്കൊണ്ടിരുന്നു എന്നിരുന്നാലും നീ വരാതെ ഇരിക്കല്ലേ മാറ്റല്ലേ നിന്റെ വരവിന്റെ ചിന്തകൾ എൻ ഇടവഴികളിലൂടെ മഴ പെയ്തകലുമ്പോൾ നീ മഴവില്ലായി വന്നു മാഞ്ഞകലുമ്പോൾ വെയിലും തണലും വസന്തവും കാറ്റും മൂളിയകലുമ്പോൾ ആരുമറിയാതെ ഓർമ്മകളിൽ നീ മാത്രം വന്നു പോകുന്നു ഇനിയെത്ര നാളിങ്ങനെ പിടിതരാതെ ജന്മജന്മങ്ങൾ കാത്തിരിക്കണം ജീ ആർ കവിയൂർ 25 .11 .2019
Comments