രാവിൻ വർണ്ണങ്ങൾ
ഈ രാവും നിലാവും തിരികെ വരാത്ത നിമിഷവും
ഈ മനസ്സിന്റെ കിനാവുകളിൽ വിരിയുന്ന വർണ്ണങ്ങളും
ഈ മരച്ചില്ലകളിൽ വിരിഞ്ഞു നിൽക്കുന്ന അമ്പിളിയും
ഇന്നെന്റെ ഓർമ്മകളിൽ നിറയും നിലാക്കുളിരും
ഇല്ല ഇനിയേറെ സമയമീ രാവൊടുങ്ങുവാൻ
ഇനിയെന്നാവുമോയീ നിലാവസന്തം വീണ്ടും
ഈരടികൾ ചമച്ചുപാടും മുൻപേ പോയിമറയുമല്ലോ
ഇരച്ചുവരുമീ തിരമാലകളുടെ ചുണ്ടിൽ രാഗം മൂളുന്നു
ഈറൻ കാറ്റിന്റെ സിരകളിലെ അഗ്നി പടരുന്നു ഉള്ളിലാകെ
ഇണപിരിയാത്ത അനുരാഗത്തിന്റെ ലഹരിയുണർത്തുന്നു
ഈ തീയിൽ നീയുമൊന്നു ഉരുകി നോക്കുക അപ്പോൾ
ഇടതടവില്ലാ ജീവിത ദുഖത്തിൻ ഗീതമൊന്നു മാറ്റിനോക്കുക
ഇതളഴിയട്ടെ ഹൃദയമിടിപ്പിന്റെ മാധുര്യമറിയട്ടെ
ഇനിയുമറിയുകയീ അനുഭൂതി നൽകുമാനന്ദം
ഈ രാവും നിലാവും തിരികെ വരാത്ത നിമിഷവും
ഈ മനസ്സിന്റെ കിനാവുകളിൽ വിരിയുന്ന വർണ്ണങ്ങളും .....!!
ജീ ആർ കവിയൂർ
15 .12 .2019
Comments
ആശംസകൾ സാർ