സ്വപ്‍ന കുടീരം
ഇല്ലികൊമ്പിന് മീതെ ചെല്ലക്കിളി പാറി
ലല്ലലലം പാടി കാറ്റും വന്നു പോയി
ഉള്ളിലാകെ കുളിരുകോരി
ഉള്ളത് ഉള്ളതുപോലെ പറയാമല്ലോ
ഒളികണ്ണാലെ കണ്ടതവൻ അവളെ
ഒളിമങ്ങി സന്ധ്യയകന്നു രാവുണർന്നു
നിലാവുമെല്ലെ തഴുകി തലോടി
ഓർമ്മകളെ പുളകം കൊള്ളിച്ചു
കനവിലൊരുത്സവം കൊടിയേറി
മത്താപ്പ് പൂത്തിരി മിന്നിമറഞ്ഞു
ആകാശത്തെ തുളച്ചുകൊണ്ടമിട്ട് പൊട്ടി
ഞെട്ടിയുണർന്നു കണ്ണുമിഴിച്ചു
സ്വപ്‍ന കുടീരം നിലംപൊത്തി ..!!
ജീ ആർ കവിയൂർ
6 .12 .2019
Comments