വിരഹരാഗങ്ങൾ ......

വിരഹരാഗങ്ങൾ ......



വിരഹരാഗങ്ങളലയടിക്കുമി
വിചന വീഥികളിൽ നിൻ ഓർമ്മകൾ
ഉൾമിഴിയിലാകെ തെളിഞ്ഞു വന്നു
മനമാകെ നിലാകുളിർ പെയ്യാനൊരുങ്ങി 

മൺ പുറ്റുകളിലനക്കം വെച്ചു
പ്രകാശ ശോഭയെ ലക്ഷമാക്കി
ചിറകടിച്ചു പറന്നു മോഹശലഭങ്ങൾ
നൈമിഷിക സ്വപ്ന ചിറകുകരിഞ്ഞു

വീണുടഞ്ഞ ആത്മരാഗങ്ങൾ   
വിറയാർന്ന മനമാകെ താനേ  മീട്ടി
പ്രണയ വിപഞ്ചിക വീണ്ടും 
തനിയാവർത്തനം തുടർന്നു 
വിരഹരാഗങ്ങളാൽ ..!!

ജീ  ആർ കവിയൂർ
4 12 2019

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “