" സമദൂരം, ശരി ദൂരം"
" സമദൂരം, ശരി ദൂരം"
അപ്പൂപ്പനിരുന്ന ചാരുകസേരയിൽ
അൽപ്പനേ നിനക്കിരിക്കാനാവും
അൽപ്പമെങ്കിലുമാ മൂലക്കുരുവിന്റെ
അസുഖം മാറാനൊന്നാഞ്ഞു ചിരച്ചു കൂടെ
മാറി മാറി വായ് തുറന്നു കിടന്നിട്ടു തുപ്പി
നാറ്റിക്കണോ നാണമില്ലാതെ സ്വയം
നാറിയാൽ പോരെ ഇനിയെത്ര നടത്തണം
സമദൂരം മതിയാക്കി ശരി ദൂരം വരെ
ഇടതും വലതും ചവുട്ടി ചവുട്ടി
മച്ചി പശുവെന്ന് പേരെടുത്തു നയിക്കുന്നു
''ർ'' മാറ്റിയാൽ നായ
''യാ'' മാറ്റിയാൽ നാറും
ആയകാലം ഉള്ളത് കഴിച്ചു
മൂലക്ക് കിടന്നാൽ പോരെ സുഖമായി
എന്തിനു ഇങ്ങിനെ പഴിവാങ്ങുന്നു
നയിക്കാൻ ഇളം തലമുറകൾക്കു ശക്തി ഉണ്ട്
''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത''
ജീആർ കവിയൂർ
17 . 10 . 2019
Comments