മായാജാലം ...!!

ശിശിരവും വസന്തവും ഗ്രീഷ്‌മവും അകന്നു
ഒരു വാക്കിതൊന്നും പറയാതെ പോയി നീ
നിന്നെ കുറിച്ച് പാടിയതൊക്കെ ഏറ്റു പാടി
മുളം കാടുതൊട്ടകന്ന കുളിർതെന്നലും
മധുരം തുളുമ്പും ഗാനമായ് കുയിലും
ഇതൊക്കെ മനസ്സിലിട്ടുരൂട്ടി വാക്കുകൾ
വരികൾ സിത്താറിന്റെ കമ്പികളിലൂടെ
തൊട്ട വിരലുകളിൽ വിരഹത്തിൻ നോവുകളാൽ
പ്രണയ രാഗം തീർക്കുന്ന ഗസൽ നിലാവേ ..!!
കാത്തു കാത്തിരുന്നു ചക്രവാളകോണിലായ് അങ്ങു
മാനത്തു മേഘ കീറിൽ നിന്നെത്തിനോക്കുന്നതു പോലെ
കണ്ടു ജാലക മറക്കിടയിലൊരു അമ്പിളി മുഖത്തെ ഞാൻ
നീ തന്ന കുളിരുമ്മയെന്നുമിന്നു മനസ്സിലാകെ
പടരുന്നു സിരകളിൽ ലഹരിയായ് അനുഭൂതിയായ്
പറഞ്ഞാലൊടുങ്ങാത്ത എഴുതിയാൽ തീരാത്തതും
ഓർമ്മത്താളുകളിൽ നിഴലായി നിൽക്കുമെന്നും
ജീവിത തണലായി ആശ്വാസം പകരും മായാജാലം ...!!
ജീ ആർ കവിയൂർ
07 .12 .2019
Comments