കിനാ മഴയിൽ ......

ആലിലകൾ കാറ്റിലാടി കഥപറയും
ആ തണൽ ചുവട്ടിൽ നിന്നെയും കാത്ത്
നിന്ന സന്ധ്യകളിൽ ആകാശം കുങ്കുമം തൊട്ട്
പ്രദക്ഷിണം വച്ചുവരും നേരത്ത് മന്ദം 
കുളിർ ചന്ദന തണുവാൽ തൊടും
ചുണ്ടാണി വിരലിൻ മൃദു സ്പര്ശനം
കാത്ത് കാത്ത് നിൽക്കും നേരം  .....

ഞാനറിയാതെ എൻ മനതാരിൽ
കുറിച്ചിട്ട വരികൾക്ക് തേനൂറും മധുരം

രാമഴയിൽ നിലാമഴയിൽ
നനഞ്ഞുവരും കുളിർകാറ്റേ
മണം പകരുന്നുവോ മുല്ല പൂമണമായ്
മനസ്സിൽ മഷിയെഴുതും നിൻ മിഴിയഴകിൽ
മറന്നുറക്കംവരാ രാവുകളിൽ
ഒരു കൺ പോള കനവിനായി
തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ
അരികിൽ നിന്നോർമ്മപകരുന്ന
തലയിണക്കുമെന്തേ നാണം ..!!

പകലണയും നേരമായി പുലർകാല
സൂര്യൻ തൊട്ടുണർത്തിയ നേരം
കണ്ടതൊക്കെ കനവെന്നറിഞ്ഞു
തെല്ലു ജാള്യതയോടെ ഇരിക്കുമ്പോൾ
അകലെ നിന്നൊരു കാക്കകുയിൽ പാടി
എന്തെ ഞാനറിയാ രാഗം പ്രണയ രാഗം ....!!

 ജീ ആർ കവിയൂർ
11.11.2019

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “