പഴമകൾക്കു പുതുമണം

പഴമകൾക്കു പുതുമണം

Image may contain: outdoor

ഇരുളിനു മൂക്ക് തുളയ്ക്കുന്ന ഗന്ധം 
വേദനകളുടെ ഉള്ളനക്കങ്ങളിൽ
ആട്ടുകട്ടിലിന്റെ തുരുമ്പിച്ച ഞരക്കം
എവിടേയോ താരാട്ടിന്റെ മാറ്റൊലികൾ
ഓർമ്മകൾ മിഴിയിണനനച്ചു പകൽ
വേദമന്ത്രങ്ങളുടെ ധ്വനിക്കൊപ്പം
ഇരുത്തി മൂളുന്നു  ഉത്തരത്തിലെവിടേയോ
വാലുമുറിച്ചു ഓടി തളർന്ന ഗൗളി
കണ്ണുപൊത്തി കളിച്ചോടിയ ഒളിയിടങ്ങളിൽ
മൗനം തളം കെട്ടി നിന്നപോലെ
നടുമുറ്റം പിന്നിട്ടു ദീപം വിളികളുമായി
ഓപ്പാളുടെ കിളികൊഞ്ചലിന്
വർദ്ധക്ക്യത്തിന്റെ  തേങ്ങൽ
കോലായിലെ ചാരുകസാലക്കു ചുവട്ടിലെ
താംമ്പുല കോളാമ്പിക്കു നിറംമങ്ങൽ 
മൂലക്കു തൂങ്ങി കിടന്ന കാലൻ കുടക്ക് നര
ചിന്തകൾ അറയും നിറയും നിലവറയും താണ്ടി
ചെത്തുവഴികൾ കറുത്ത പാമ്പുപോലെ നീണ്ടു
ചെറുമകന്റെ കൂടെ ഉള്ള സവാരി
പുതിയ വണ്ടിയിലുടെ  പാഞ്ഞു .....

ജീ ആർ കവിയൂർ
29 .11 .2019 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “